സർവേശ്വരനെ സ്തുതിക്കുവിൻ. സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകൾ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അവന്റെ സന്തതി ഭൂമിയിൽ പ്രബലരാകും. നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും. അവന്റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂർണവും ആയിരിക്കും. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും. പരമാർഥഹൃദയമുള്ളവന് അന്ധകാരത്തിൽ പ്രകാശം ഉദിക്കും. സർവേശ്വരൻ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു. ഔദാര്യപൂർവം വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ ഭവിക്കും. നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻ വിസ്മരിക്കപ്പെടുകയില്ല. ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം സർവേശ്വരനിൽ ആശ്രയിച്ച് ഉറച്ചിരിക്കും. അവൻ അചഞ്ചലനായിരിക്കും; ഭയപ്പെടുകയില്ല. അവൻ തന്റെ ശത്രുക്കളുടെ പരാജയം കാണും. അവൻ ദരിദ്രർക്ക് ഉദാരമായി കൊടുക്കുന്നു. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കുന്നു. അവന്റെ ശക്തിയും ബഹുമാനവും വർധിക്കും.
SAM 112 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 112:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ