SAM 110

110
സർവേശ്വരൻ തിരഞ്ഞെടുത്ത രാജാവ്
ദാവീദിന്റെ സങ്കീർത്തനം
1സർവേശ്വരൻ എന്റെ കർത്താവായ രാജാവിനോട് അരുളിച്ചെയ്തു:
“നീ എന്റെ വലത്തുഭാഗത്തിരിക്ക;
ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴിലാക്കും.”
2സർവേശ്വരൻ നിന്റെ ബലമുള്ള ചെങ്കോൽ സീയോനിൽനിന്നു നീട്ടും.
3നിന്റെ ശത്രുക്കളുടെ മധ്യേ നീ വാഴുക.
നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്റെ ജനം മടികൂടാതെ ആത്മസമർപ്പണം ചെയ്യും.
ഉഷസ്സിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്ന
തൂമഞ്ഞുപോലെ നിന്റെ യുവാക്കൾ നിന്റെ അടുക്കൽ വരും.
4സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരിക്കുന്നു.
അവിടുന്നു വാക്കു മാറുകയില്ല.
“നീ മൽക്കീസേദെക്കിന്റെ പരമ്പരയിൽ,
എന്നേക്കും പുരോഹിതനായിരിക്കും.”
5സർവേശ്വരൻ അങ്ങയുടെ വലത്തുഭാഗത്തുണ്ട്.
തന്റെ ക്രോധത്തിന്റെ ദിവസത്തിൽ അവിടുന്നു രാജാക്കന്മാരെ തകർക്കും.
6ജനതകളെ അവിടുന്നു ന്യായം വിധിക്കും.
അവരുടെ ദേശം മൃതശരീരങ്ങൾകൊണ്ടു നിറയ്‍ക്കും.
അവിടുന്നു ഭൂമിയിലെ ഭരണാധികാരികളെ തകർക്കും.
7വഴിയരികിലുള്ള നീർച്ചാലിൽനിന്നു രാജാവു പാനംചെയ്യും.
അദ്ദേഹം ശിരസ്സുയർത്തി നില്‌ക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 110: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക