THUFINGTE 8:14-26

THUFINGTE 8:14-26 MALCLBSI

നല്ല ആലോചനയും ജ്ഞാനവും എന്നിലുണ്ട്; എന്നിൽ ഉൾക്കാഴ്ചയും ശക്തിയുമുണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; ഭരണാധിപന്മാർ നീതി നടത്തുന്നു. ഞാൻ മുഖേന പ്രഭുക്കന്മാർ ഭരിക്കുന്നു; നാടുവാഴികൾ ആധിപത്യം പുലർത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; ശ്രദ്ധയോടെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തുന്നു. ധനവും മാനവും അനശ്വരസമ്പത്തും ഐശ്വര്യവും എന്റെ പക്കലുണ്ട്. എന്നിൽനിന്നു ലഭിക്കുന്നത് പൊന്നിലും തങ്കത്തിലും മികച്ചത്. എന്നിൽനിന്നുള്ള ആദായം മേൽത്തരം വെള്ളിയെക്കാൾ മേന്മയുള്ളത്. ഞാൻ നീതിയുടെ വഴിയിൽ, ന്യായത്തിന്റെ പാതകളിൽ നടക്കുന്നു. എന്നെ സ്നേഹിക്കുന്നവരുടെ ഭണ്ഡാരം ഞാൻ നിറയ്‍ക്കുകയും അവരെ സമ്പന്നരാക്കുകയും ചെയ്യുന്നു. സർവേശ്വരൻ സർവസൃഷ്‍ടികൾക്കും മുമ്പായി സൃഷ്‍ടികളിൽ ആദ്യത്തേതായി എന്നെ സൃഷ്‍ടിച്ചു. യുഗങ്ങൾക്കു മുമ്പ്, ഭൂമിയുടെ ഉൽപത്തിക്കു മുമ്പുതന്നെ ഞാൻ സൃഷ്‍ടിക്കപ്പെട്ടു. ആഴികളോ ജലം നിറഞ്ഞ അരുവികളോ ഇല്ലാതിരിക്കേ എനിക്കു ജന്മം ലഭിച്ചു. ഗിരികളും കുന്നുകളും രൂപംകൊള്ളുന്നതിനു മുമ്പ് ഞാൻ സൃഷ്‍ടിക്കപ്പെട്ടു. അവിടുന്നു ഭൂമിയെയും ധൂമപടലങ്ങളെയും വയലുകളെയും സൃഷ്‍ടിക്കുന്നതിനു മുമ്പായിരുന്നു അത്.

THUFINGTE 8 വായിക്കുക