THUFINGTE 31:1-7

THUFINGTE 31:1-7 MALCLBSI

മസ്സായിലെ ലെമൂവേൽ രാജാവിന്റെ വചനങ്ങൾ: ഇവ മാതാവ് അദ്ദേഹത്തിനുപദേശിച്ചു കൊടുത്തതാണ്. എന്റെ പ്രാർഥനയ്‍ക്കു മറുപടിയായി എനിക്ക് ആറ്റുനോറ്റു ലഭിച്ച മകനേ, എന്താണു ഞാൻ നിന്നോടു പറയേണ്ടത്? സ്‍ത്രീകൾക്ക് നിന്റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്‍ത്രീകൾക്കു നിന്റെ കഴിവുകളും നല്‌കരുത്. വീഞ്ഞ് കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല. ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല; മദ്യാസക്തി ഭരണാധിപന്മാർക്ക് ഉചിതമല്ല. അവർ മദ്യപിച്ചു കല്പനകൾ വിസ്മരിക്കുകയും പീഡിതന്റെ ന്യായമായ അവകാശങ്ങൾ അവഗണിക്കുകയും ചെയ്യും. നശിക്കാൻ പോകുന്നവനു മദ്യവും കഠിനദുഃഖത്തിലിരിക്കുന്നവനു വീഞ്ഞും കൊടുക്കുക. അവർ കുടിച്ചു തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും മറക്കട്ടെ.

THUFINGTE 31 വായിക്കുക