സൽപ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്. സത്കീർത്തി വെള്ളിയെയും പൊന്നിനെയുംകാൾ മെച്ചം. ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്. അവരുടെ എല്ലാം സ്രഷ്ടാവ് സർവേശ്വരനാകുന്നു. വിവേകശാലി അനർഥം കണ്ട് ഒഴിഞ്ഞുമാറുന്നു, അവിവേകി നേരെ ചെന്ന് അപകടത്തിൽപ്പെടുന്നു. വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം, ധനവും മാനവും ജീവനും ആകുന്നു. കുബുദ്ധിയുടെ മാർഗത്തിൽ മുള്ളും കെണിയും ഉണ്ട്; സ്വയം കാക്കുന്നവൻ അവയിൽനിന്ന് അകന്നിരിക്കും. ബാല്യത്തിൽതന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക, അവൻ വൃദ്ധനായാലും അതിൽനിന്നു വ്യതിചലിക്കുകയില്ല. സമ്പന്നൻ ദരിദ്രനെ ഭരിക്കുന്നു; കടം വാങ്ങുന്നവൻ കടം കൊടുക്കുന്നവന്റെ അടിമയാണ്. അനീതി വിതയ്‍ക്കുന്നവൻ അനർഥം കൊയ്യുന്നു. അവന്റെ കോപത്തിന്റെ ശക്തി ക്ഷയിച്ചുപോകും. ഉദാരമനസ്കൻ അനുഗ്രഹിക്കപ്പെടും, അവൻ തന്റെ ആഹാരം അഗതിയുമായി പങ്കിടുന്നുവല്ലോ. പരിഹാസിയെ പുറന്തള്ളുക; അപ്പോൾ കലഹം അവസാനിക്കും; ശണ്ഠയും നിന്ദയും നിലയ്‍ക്കും. ഹൃദയശുദ്ധി ആഗ്രഹിക്കുകയും ഹൃദ്യമായി സംസാരിക്കുകയും ചെയ്യുന്നവൻ രാജാവിന്റെ സ്നേഹിതൻ ആകും. സർവേശ്വരൻ പരിജ്ഞാനം കാത്തു സൂക്ഷിക്കുന്നു, അവിശ്വസ്തരുടെ വാക്കുകളെ അവിടുന്നു തകിടം മറിക്കുന്നു. വെളിയിൽ സിംഹമുണ്ട്; വീഥിയിൽവച്ചു ഞാൻ കൊല്ലപ്പെടും എന്നു മടിയൻ പറയുന്നു. അഭിസാരികയുടെ വായ് അഗാധഗർത്തം; സർവേശ്വരന്റെ കോപത്തിന് ഇരയായവർ അതിൽ വീഴും. ഭോഷത്തം ബാലമനസ്സിനെ മുറുകെപ്പിടിച്ചിരിക്കുന്നു; ശിക്ഷണത്തിന്റെ വടി അതിനെ അവനിൽ നിന്ന് അകറ്റുന്നു.
THUFINGTE 22 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 22:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ