ഭോഷനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിലും ഭേദം കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട പെൺകരടിയെ നേരിടുകയാണ്. നന്മയ്‍ക്കു പകരം തിന്മ പ്രവർത്തിക്കുന്നവന്റെ ഭവനത്തിൽനിന്ന് അനർഥം വിട്ടകലുകയില്ല. അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം; അതുകൊണ്ടു തുടക്കത്തിൽത്തന്നെ കലഹം ഒഴിവാക്കുക. ദുഷ്ടനെ ന്യായീകരിക്കുന്നവനെയും നീതിമാനെ കുറ്റപ്പെടുത്തുന്നവനെയും സർവേശ്വരൻ ഒരുപോലെ വെറുക്കുന്നു. വിജ്ഞാനം നേടാൻ മനസ്സില്ലാതിരിക്കെ, ജ്ഞാനസമ്പാദനത്തിനു മൂഢനു ദ്രവ്യം എന്തിന്? സ്നേഹിതൻ എല്ലായ്പോഴും സ്നേഹിക്കുന്നു, അനർഥകാലത്ത് അവൻ നിനക്കു സഹോദരനായിരിക്കും. ബുദ്ധിഹീനൻ അയൽക്കാരനുവേണ്ടി ജാമ്യം നില്‌ക്കുന്നു. അതിക്രമം ഇഷ്ടപ്പെടുന്നവൻ കലഹപ്രിയനാകുന്നു. സമ്പത്തിന്റെ പ്രൗഢി കാട്ടുന്നവൻ വിനാശം വിളിച്ചുവരുത്തുന്നു. വക്രമനസ്കന് ഐശ്വര്യം ഉണ്ടാവുകയില്ല; വികടം പറയുന്നവൻ അനർഥത്തിൽ നിപതിക്കും. മൂഢനായ പുത്രൻ പിതാവിനു ദുഃഖകാരണം; ഭോഷന്റെ പിതാവിനു സന്തോഷം ഉണ്ടാവുകയില്ല. സന്തുഷ്ടഹൃദയം ആരോഗ്യദായകം; എന്നാൽ തളർന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.
THUFINGTE 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 17:12-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ