ഓബദ്യായുടെ ദർശനം: എദോമിനെക്കുറിച്ച് കർത്താവായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സർവേശ്വരൻ ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങൾ കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുവിൻ, എദോമിനോടു യുദ്ധം ചെയ്യാൻ പുറപ്പെടുവിൻ. സർവേശ്വരൻ എദോമിനോട് അരുളിച്ചെയ്യുന്നു: നോക്കൂ, ജനതകളുടെ ഇടയിൽ ഞാൻ നിന്നെ ദുർബലയാക്കും. നീ എല്ലാവരാലും വെറുക്കപ്പെടും. പാറയുടെ വിള്ളലുകളിൽ വസിക്കുന്നവളും ഉന്നതസ്ഥലത്തു പാർക്കുന്നവളും എന്നെ ആരു നിലത്തു തള്ളിയിടുമെന്നു പറയുന്നവളുമായ നിന്നെ, നിന്റെ അഹങ്കാരം ചതിച്ചിരിക്കുന്നു. നീ കഴുകനെപ്പോലെ പറന്നുയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെയിറക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
OBADIA 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: OBADIA 1:1-4
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ