അപ്പോൾ അവർ മോശയെ സമീപിച്ചു പറഞ്ഞു: “ഞങ്ങളുടെ ആടുമാടുകൾക്കുവേണ്ടി തൊഴുത്തുകളും ഞങ്ങളുടെ കുട്ടികൾക്കുവേണ്ടി പട്ടണങ്ങളും ഇവിടെ ഞങ്ങൾ പണിയട്ടെ. എന്നാൽ ഇസ്രായേൽജനത്തെ അവരുടെ സ്ഥലത്ത് എത്തിക്കുന്നതുവരെ ആയുധവുമേന്തി അവർക്കു മുമ്പേ പോകാൻ ഞങ്ങൾ ഒരുക്കമാണ്. ഞങ്ങളുടെ കുട്ടികൾ മാത്രം തദ്ദേശവാസികളിൽനിന്നു സുരക്ഷിതരായി കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. ഇസ്രായേൽജനം തങ്ങളുടെ അവകാശഭൂമി കൈവശമാക്കുന്നതുവരെ ഞങ്ങൾ സ്വന്തം വീടുകളിലേക്കു മടങ്ങുകയില്ല. യോർദ്ദാനക്കരെയും അതിനപ്പുറവുമുള്ള സ്ഥലങ്ങൾ മറ്റ് ഇസ്രായേൽജനത്തോടൊപ്പം ഞങ്ങൾ അവകാശമാക്കുകയില്ല; യോർദ്ദാനിക്കരെ കിഴക്കുവശത്തുള്ള സ്ഥലം ഞങ്ങൾക്ക് അവകാശമായി ലഭിച്ചിട്ടുണ്ടല്ലോ.” മോശ അവരോടു പറഞ്ഞു: “നിങ്ങൾ പറയുന്നതുപോലെ പ്രവർത്തിക്കുമെങ്കിൽ ഇവിടെ സർവേശ്വരന്റെ സന്നിധിയിൽവച്ചുതന്നെ യുദ്ധത്തിനായി ഒരുങ്ങിക്കൊള്ളുക. നിങ്ങളുടെ യോദ്ധാക്കൾ എല്ലാവരും ആയുധധാരികളായി സർവേശ്വരന്റെ മുമ്പാകെ നില്‌ക്കുമെങ്കിൽ, അവിടുന്നു ശത്രുക്കളെ പരാജയപ്പെടുത്തി ആ ദേശം അവിടുത്തെ മുമ്പിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾക്കു മടങ്ങിപ്പോരാം. അപ്പോൾ സർവേശ്വരനോടും സ്വജനമായ ഇസ്രായേല്യരോടുമുള്ള കടമ നിങ്ങൾ നിറവേറ്റിക്കഴിയുമല്ലോ; പിന്നീട് ഈ പ്രദേശം സർവേശ്വരന്റെ മുമ്പിൽ നിങ്ങൾക്കുള്ള അവകാശമായിത്തീരും. “അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾ സർവേശ്വരനെതിരായി പാപം ചെയ്യുകയായിരിക്കും; അതിന്റെ ഫലം നിങ്ങൾ അനുഭവിക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആട്ടിൻപറ്റത്തിനു തൊഴുത്തുകളും പണിതതിനുശേഷം നിങ്ങൾ വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിക്കണം.”
NUMBERS 32 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 32:16-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ