സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നൂനിന്റെ മകനായ യോശുവയെ തിരഞ്ഞെടുക്കുക. അവനിൽ എന്റെ ചൈതന്യം ഉണ്ട്. അവന്റെമേൽ നീ കൈ വയ്‍ക്കണം. അവനെ എലെയാസാർ പുരോഹിതന്റെയും, ജനസമൂഹം മുഴുവന്റെയും മുമ്പിൽ നിർത്തി, അവർ എല്ലാവരും കാൺകെ അവനെ നിന്റെ പിൻഗാമിയായി നിയോഗിക്കുക. നിന്റെ അധികാരം അവനു കൊടുക്കുക; അപ്പോൾ ഇസ്രായേൽസമൂഹം മുഴുവൻ അവനെ അനുസരിക്കും. അവൻ എലെയാസാർ പുരോഹിതന്റെ മുമ്പിൽ നില്‌ക്കണം. എലെയാസാർ, ഊരീം മുഖേന സർവേശ്വരന്റെ ഹിതം അവനെ അറിയിക്കും. അതനുസരിച്ചു യോശുവയുടെ നിർദ്ദേശങ്ങൾ ജനം മുഴുവനും അനുസരിക്കണം.” സർവേശ്വരന്റെ കല്പനപ്രകാരം മോശ പ്രവർത്തിച്ചു; അദ്ദേഹം യോശുവയെ എലെയാസാർ പുരോഹിതന്റെയും ജനസമൂഹം മുഴുവന്റെയും മുമ്പാകെ നിർത്തി. അവിടുന്നു കല്പിച്ചതുപോലെ മോശ തന്റെ കൈകൾ യോശുവയുടെ തലയിൽവച്ച് അവനെ തന്റെ പിൻഗാമിയായി നിയോഗിച്ചു.
NUMBERS 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 27:18-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ