ഇസ്രായേലിനെ അനുഗ്രഹിക്കുന്നതാണു സർവേശ്വരനു പ്രസാദകരമെന്നു മനസ്സിലാക്കിയ ബിലെയാം മുമ്പത്തെപ്പോലെ ലക്ഷണം നോക്കാൻ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു. ബിലെയാം തല ഉയർത്തി നോക്കിയപ്പോൾ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുന്ന ഇസ്രായേൽജനതയെ കണ്ടു. ദൈവിക ചൈതന്യം അയാളുടെമേൽ വന്നു. ബിലെയാം പ്രവചിച്ചു: “ബെയോരിന്റെ പുത്രനായ ബിലെയാമിന്റെ സന്ദേശം; ദർശനം ലഭിച്ചവന്റെ വാക്കുകൾ. ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ; സർവശക്തന്റെ ദർശനം ലഭിച്ചവൻ; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്നവൻ പറയുന്നു: യാക്കോബേ, നിന്റെ കൂടാരങ്ങൾ; ഇസ്രായേലേ, നിന്റെ പാളയങ്ങൾ എത്ര മനോഹരം. താഴ്‌വരകൾപോലെ, നദീതീരത്തെ തോട്ടങ്ങൾപോലെ അവ പരന്നുകിടക്കുന്നു. സർവേശ്വരൻ നട്ട ഔഷധച്ചെടികൾപോലെ; നീർച്ചാലിനരികെയുള്ള ദേവദാരുപോലെതന്നെ. വെള്ളം അവരുടെ തൊട്ടികളിൽനിന്നു കവിഞ്ഞൊഴുകുന്നു; ജലസമൃദ്ധിയുള്ള നിലങ്ങളിൽ അവർ വിത്തു നടുന്നു; അവരുടെ രാജാവ് ആഗാഗിലും വലിയവൻ; അവന്റെ രാജ്യം മഹത്ത്വമണിയും. ഈജിപ്തിൽനിന്നു ദൈവം അവരെ കൊണ്ടുവരുന്നു. കാട്ടുപോത്തിന്റെ കരുത്തവർക്കുണ്ട്. ശത്രുജനതകളെ അവർ സംഹരിക്കുന്നു; അവരുടെ എല്ലുകളെ തകർക്കുന്നു; അവരുടെ അസ്ത്രങ്ങൾ ശത്രുക്കളിൽ തുളഞ്ഞുകയറുന്നു. സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവർ പതുങ്ങിക്കിടക്കുന്നു. ആര് അവരെ തട്ടിയുണർത്തും? അവരെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അവരെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരേ ജ്വലിച്ചു; അവൻ കൈകൾ ഞെരിച്ചുകൊണ്ടു ബിലെയാമിനോടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ നിന്നെ വിളിച്ചുകൊണ്ടുവന്നു; ഇതാ, ഈ മൂന്നു തവണയും നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടു നീ നിന്റെ നാട്ടിലേക്ക് ഉടൻ പൊയ്‍ക്കൊള്ളുക; നിന്നെ യഥോചിതം ആദരിക്കുമെന്നു ഞാൻ പറഞ്ഞിരുന്നു; എന്നാൽ നിന്റെ സർവേശ്വരൻ നിനക്ക് അതു നിഷേധിച്ചിരിക്കുന്നു.” ബിലെയാം മറുപടി പറഞ്ഞു: “നിറയെ വെള്ളിയും സ്വർണവുമുള്ള നിന്റെ വീട് തന്നാലും അവിടുത്തെ കല്പന ലംഘിച്ച് നന്മയോ, തിന്മയോ, സ്വന്തം നിലയിൽ ചെയ്യുകയില്ലെന്നും സർവേശ്വരൻ കല്പിക്കുന്നതേ ഞാൻ പറയൂ എന്നും നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞിരുന്നില്ലയോ?” ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുകയാണ്. വരിക, ഭാവിയിൽ ഇസ്രായേൽജനം നിന്റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാൻ നിന്നോടു പറയാം.” പിന്നീടു ബിലെയാം പ്രവചിച്ചു: “ബെയോരിന്റെ പുത്രനായ ബിലെയാമിന്റെ സന്ദേശം; ദർശനം ലഭിച്ചവന്റെ വാക്കുകൾ. ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ; സർവശക്തന്റെ പരിജ്ഞാനം ലഭിച്ചവൻ; അവിടുത്തെ ദർശനം സിദ്ധിച്ചവൻ; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്ന വൻ പറയുന്നു: “ഞാൻ അവനെ കാണും; എന്നാൽ ഇപ്പോഴല്ല. ഞാൻ അവനെ ദർശിക്കും, ഉടനെ അല്ല; യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും; അതു മോവാബിന്റെ തല തകർക്കും; ശേത്തിന്റെ പുത്രന്മാരെ സംഹരിക്കും. ഇസ്രായേൽ സുധീരം മുന്നേറുമ്പോൾ
NUMBERS 24 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 24:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ