സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഓരോ ഇസ്രായേല്യനും അവരവരുടെ പിതൃഭവന ചിഹ്നമുള്ള കൊടിക്കീഴിൽ പാളയമടിക്കട്ടെ. യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണം ഗണമായി തിരുസാന്നിധ്യകൂടാരത്തിന്റെ കിഴക്കു വശത്തു പാളയമടിക്കട്ടെ. അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തിൽ എഴുപത്തിനാലായിരത്തി അറുനൂറു പേർ. ഇസ്സാഖാർഗോത്രമാണ് അവരോടടുത്തു പാളയമടിക്കേണ്ടത്. സൂവാരിന്റെ പുത്രനായ നെഥനയേൽ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തിൽ അമ്പത്തിനാലായിരത്തി നാനൂറു പേർ. സെബൂലൂൻഗോത്രക്കാരാണ് പിന്നീട്. അവരുടെ നേതാവ് ഹേലോന്റെ പുത്രനായ എലിയാബ്. അയാളുടെ സൈന്യത്തിൽ അമ്പത്തേഴായിരത്തി നാനൂറു പേർ. ഇങ്ങനെ യെഹൂദാ, ഇസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന യെഹൂദാപാളയത്തിലുള്ള സൈനികർ ഒരുലക്ഷത്തിഎൺപത്താറായിരത്തി നാനൂറ് പേർ. അവരാണ് ആദ്യം പുറപ്പെടേണ്ടത്.
NUMBERS 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 2:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ