LEVITICUS 26:40-46

LEVITICUS 26:40-46 MALCLBSI

അവരും അവരുടെ പിതാക്കന്മാരും എന്നോടു കാണിച്ച അവിശ്വസ്തതയും എനിക്കെതിരെ പ്രവർത്തിച്ച ദുഷ്കൃത്യങ്ങളും നിമിത്തം എനിക്ക് അവരോട് അനിഷ്ടം തോന്നുകയും ഞാൻ അവരെ ശത്രുദേശത്ത് പ്രവാസികളായി അയയ്‍ക്കുകയും ചെയ്തു. ഇപ്പോഴെങ്കിലും അവർ തെറ്റ് ഏറ്റുപറഞ്ഞ് വിനീതഹൃദയരായി തങ്ങളുടെ അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്താൽ, അബ്രഹാമിനോടും, യാക്കോബിനോടും ചെയ്ത എന്റെ ഉടമ്പടി ഞാൻ ഓർക്കും; ദേശം നല്‌കുമെന്നുള്ള വാഗ്ദാനം ഞാൻ അനുസ്മരിക്കും. അവർ വിട്ടുപോയതിനാൽ ശൂന്യമായിത്തീർന്ന ദേശം വിശ്രമം അനുഭവിക്കും. എന്റെ ചട്ടങ്ങൾ ധിക്കരിച്ച് എന്റെ കല്പനകൾ വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവർ തക്കപരിഹാരം ചെയ്യണം. എങ്കിലും അവർ ശത്രുദേശത്തായിരിക്കുമ്പോൾ, അവരെ ഉന്മൂലനം ചെയ്യാനും എന്റെ ഉടമ്പടി ലംഘിക്കാനും തക്കവിധം ഞാൻ അവരെ ദ്വേഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ഞാൻ അവരുടെ ദൈവമായ സർവേശ്വരനാകുന്നു. അന്യജനതകൾ കാൺകെ ഈജിപ്തിൽനിന്നു ഞാൻ കൂട്ടിക്കൊണ്ടുവന്ന അവരുടെ പൂർവപിതാക്കന്മാരോടു ചെയ്ത ഉടമ്പടി അവർക്കുവേണ്ടി ഞാൻ ഓർക്കും. അങ്ങനെ ഞാൻ അവരുടെ ദൈവമായിരിക്കും. ഞാനാകുന്നു സർവേശ്വരൻ. സീനായ് മലയിൽവച്ച് മോശ മുഖേന സർവേശ്വരൻ ഇസ്രായേൽജനങ്ങൾക്ക് നല്‌കിയ ചട്ടങ്ങളും കല്പനകളും ഇവയാകുന്നു.

LEVITICUS 26 വായിക്കുക