LEVITICUS 16:29-34

LEVITICUS 16:29-34 MALCLBSI

ഇവ നിങ്ങൾ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്. അന്നു നിങ്ങൾ ഉപവസിക്കണം. നിങ്ങൾ എല്ലാവരും എല്ലാ പാപങ്ങളിൽനിന്നും മോചനം ലഭിച്ച് ദൈവസന്നിധിയിൽ ശുദ്ധിയോടെ നില്‌ക്കാൻ പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്. ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങൾ നിങ്ങൾ എല്ലാക്കാലവും അനുസരിക്കണം. സ്വന്തപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതൻ വിശുദ്ധമായ ലിനൻവസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകർമം നിർവഹിക്കണം. വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. ഇസ്രായേൽജനത്തെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വർഷത്തിൽ ഒരിക്കൽ അനുഷ്ഠിക്കണം. ഈ ചട്ടങ്ങൾ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സർവേശ്വരൻ കല്പിച്ചതുപോലെ മോശ പ്രവർത്തിച്ചു.

LEVITICUS 16 വായിക്കുക