JOSUA മുഖവുര

മുഖവുര
ഇസ്രായേൽജനത്തിന്റെ നേതാവായി ദൈവം തിരഞ്ഞെടുത്ത മോശയെ വാഗ്ദത്തഭൂമിയിൽ പ്രവേശിക്കാൻ അവിടുന്ന് അനുവദിച്ചില്ല. മോശയുടെ പിൻഗാമിയായി ദൈവം തിരഞ്ഞെടുത്ത യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേൽജനം കനാൻദേശം കൈയടക്കുന്നതും യോശുവ ദേശം ജനത്തിനു ഭാഗിച്ചു കൊടുക്കുന്നതുമാണ് ഈ പുസ്തകത്തിലെ പ്രധാന പ്രമേയം. കനാൻദേശം പിടിച്ചടക്കാൻ യോശുവയുടെ നേതൃത്വത്തിൽ മുന്നേറിയ ജനത്തിനുവേണ്ടി യുദ്ധംചെയ്തത് ദൈവം തന്നെയാണ്. അതിലൂടെ ഇസ്രായേല്യരോടുള്ള അവിടുത്തെ പ്രത്യേക സ്നേഹവും പരിപാലനവും വെളിപ്പെടുന്നു.
യോർദ്ദാൻനദി കടക്കുന്നത്, യെരീഹോവിന്റെ പതനം, ഹായിയിലെ യുദ്ധം, ദൈവവും ജനവും തമ്മിൽ ശെഖേമിൽ വച്ചു നടത്തുന്ന ഉടമ്പടി ഇവയെല്ലാമാണ് ഈ പുസ്തകത്തിലെ പ്രധാന സംഭവങ്ങൾ. “ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങൾ ഇന്നുതന്നെ തീരുമാനിക്കുക. ഞാനും എന്റെ കുടുംബവും സർവേശ്വരനെതന്നെ സേവിക്കും.” ഈ പുസ്തകത്തിലെ സുപ്രധാനമായ വാക്യമാണിത്.
പ്രതിപാദ്യക്രമം
കനാൻ കീഴടക്കുന്നു 1:1-12:24
ദേശം ഗോത്രങ്ങൾക്ക് ഭാഗിച്ചു കൊടുക്കുന്നു 13:1-21:45
a) യോർദ്ദാനു കിഴക്കുള്ള പ്രദേശങ്ങൾ 13:1-33
b) യോർദ്ദാനു പടിഞ്ഞാറുള്ള പ്രദേശങ്ങൾ 14:1-19:51
c) അഭയനഗരങ്ങൾ 20:1-9
d) ലേവ്യരുടെ പട്ടണങ്ങൾ 21:1-45
കിഴക്കുള്ള ഗോത്രങ്ങൾ തങ്ങൾക്ക് അവകാശപ്പെട്ട ദേശത്തേക്ക് പോകുന്നു 22:1-34
യോശുവയുടെ വിടവാങ്ങൽ പ്രസംഗം 23:1-16
ശെഖേമിൽവച്ചുള്ള ഉടമ്പടി പുതുക്കൽ 24:1-33

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOSUA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക