JOSUA 15:20-63

JOSUA 15:20-63 MALCLBSI

യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങൾ താഴെപ്പറയുന്നതാണ്. തെക്കേ ദേശത്ത് എദോമിന്റെ അതിർത്തിയിലുള്ള യെഹൂദാപട്ടണങ്ങൾ ഇവയാണ്: കെബ്സെയേൽ, ഏദെർ, യാഗുർ, കീനാ, ദിമോനാ, അദാദാ, കേദെശ്, ഹാസോർ, യിത്നാൻ, സീഫ്, തേലെം, ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരിയോത്ത്-ഹെസ്രോൻ (ഹാസോർ), അമാം, ശെമ, മോലാദാ, ഹസർ- ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, ഹസർ- ശൂവാൽ, ബേർ-ശേബ, ബിസോത്യ, ബാലാ, ഇയ്യീം, ഏസെം, എൽ-തോലദ്, കെസീൽ, ഹോർമ്മാ, സിക്ലാഗ്, മദ്മന്നാ, സൻസന്നാ, ലെബായോത്ത്, ശിൽഹിം, ആയീൻ, രിമ്മോൻ എന്നീ ഇരുപത്തൊൻപതു പട്ടണങ്ങളും അവയോടു ചേർന്ന ഗ്രാമങ്ങളും. താഴ്‌വരയിൽ എസ്തായോൽ, സൊരാ, അശ്നാ, സനോഹാ, ഏൻ-ഗന്നീം, തപ്പൂഹാ, എനാം, യർമൂത്ത്, അദുല്ലാം, സോഖോ, അസേകാ, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. സെനാൻ, ഹദാശാ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലഹ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമാ, മക്കേദാ എന്നീ പതിനാറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. ലിബ്നാ, ഏഥെർ, ആശാൻ, യിപ്താഹ്, അശ്നാ, നെസീബ്, കെയിലാ, അക്ലീബ്, മാരേശാ എന്നീ ഒൻപതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. എക്രോനും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; എക്രോൻമുതൽ സമുദ്രംവരെ അസ്തോദിനു സമീപമുള്ള എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും. അസ്തോദും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; ഈജിപ്തു തോടുവരെയുള്ള ഗസ്സയും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും സമുദ്രതീരപ്രദേശങ്ങളും അതിന്റെ ഭാഗംതന്നെ. മലമ്പ്രദേശത്ത്: ശാമീർ, യത്ഥീർ, സോഖോ, ദന്നാ, ദെബീർ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-സന്നാ, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. അരാബ്, ദൂമാ, എശാൻ, യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹൂമ്താ, ഹെബ്രോൻ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-അർബ, സീയോർ എന്നീ ഒമ്പതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. മാവോൻ, കർമ്മേൽ, സീഫ്, യൂതാ, ജെസ്രീൽ, യോക്ക്ദെയാം, സാനോഹാ, കയീൻ, ഗിബെയാ, തിമ്നാ എന്നീ പത്തു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽ-തെക്കോൻ എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. കിര്യത്ത്-യെയാരീം എന്ന പേരിലറിയപ്പെടുന്ന കിര്യത്ത്-ബാൽ, രബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. മരുഭൂമിയിലെ ബേത്ത്-അരാബാ, മിദ്ദീൻ, സെഖാഖാ, നിബ്ശാൻ, ഈർ-ഹമേലഹ്, എൻ-ഗെദി എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാൻ യെഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യർ യെഹൂദാഗോത്രക്കാരോടു ചേർന്ന് യെരൂശലേമിൽ ഇന്നും പാർക്കുന്നു.

JOSUA 15 വായിക്കുക