JOBA 38:4-18

JOBA 38:4-18 MALCLBSI

ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെ ആയിരുന്നു? അറിയാമെങ്കിൽ പറയുക. അതിന്റെ അളവു നിർണയിച്ചത് ആര്? നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ. അതിന്റെ മീതെ അളവുനൂൽ പിടിച്ചത് ആര്? പ്രഭാതനക്ഷത്രങ്ങൾ ഒത്തുചേർന്നു പാടുകയും മാലാഖമാർ ആനന്ദിച്ച് ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, ഭൂമിയുടെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അതിന്റെ മൂലക്കല്ല് ആരു സ്ഥാപിച്ചു? ഗർഭത്തിൽനിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്? അന്നു ഞാൻ മേഘങ്ങളെ അതിന്റെ ഉടുപ്പും കൂരിരുട്ടിനെ അതിന്റെ ഉടയാടയുമാക്കി. ഞാൻ സമുദ്രത്തിന് അതിർത്തി വച്ചു; കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു. പിന്നീട്, നിനക്ക് ഇവിടംവരെ വരാം; ഇതിനപ്പുറം കടക്കരുത്; ഇവിടെ നിന്റെ ഗർവിഷ്ഠമായ തിരമാലകൾ നില്‌ക്കട്ടെ എന്നു ഞാൻ സമുദ്രത്തോടു കല്പിച്ചു. ഭൂമിയുടെ അതിർത്തികളെ പിടിച്ചടക്കാനും ദുർജനത്തെ കുടഞ്ഞുകളയാനും നീ ആയുസ്സിൽ എപ്പോഴെങ്കിലും പ്രഭാതത്തിന് കല്പന കൊടുത്തിട്ടുണ്ടോ? അരുണോദയത്തിന് നീ സ്ഥാനം നിർദ്ദേശിച്ചിട്ടുണ്ടോ? മുദ്ര പതിച്ച കളിമണ്ണുപോലെ അതു രൂപംകൊള്ളുന്നു. വർണശബളമായ വസ്ത്രംപോലെ അതു ദൃശ്യമാകുന്നു. ദുഷ്ടന്മാർക്ക് അവരുടെ പ്രകാശം നിഷേധിക്കപ്പെടുന്നു. അവർ ഉയർത്തിയ കരങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്റെ ഉറവിടത്തിൽ നീ പ്രവേശിച്ചിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? ഘോരാന്ധകാരത്തിന്റെ വാതിലുകൾ നിനക്കു ദൃശ്യമായിട്ടുണ്ടോ? ഭൂമിയുടെ വിസ്തൃതി നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയൊക്കെ നിനക്ക് അറിയാമെങ്കിൽ പറയുക.

JOBA 38 വായിക്കുക