JOBA 33:13-29

JOBA 33:13-29 MALCLBSI

‘അവിടുന്ന് എന്റെ വാക്കുകൾക്ക് ഒന്നിനും മറുപടി തരുന്നില്ല.’ എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു? ദൈവം പലപല വഴികളിൽ സംസാരിക്കുന്നെങ്കിലും, മനുഷ്യൻ ഗ്രഹിക്കുന്നില്ല. മനുഷ്യൻ നിദ്രയിൽ അമരുമ്പോൾ, അവൻ തന്റെ കിടക്കയിൽ മയങ്ങുമ്പോൾ സ്വപ്നത്തിൽ, നിശാദർശനത്തിൽ, അവിടുന്ന് അവന്റെ കാതുകൾ തുറന്നു താക്കീതുകൾ കൊണ്ട് അവനെ ഭയചകിതനാക്കുന്നു. മനുഷ്യൻ ദുഷ്കർമത്തിൽനിന്ന് പിൻതിരിയാനും ഗർവം കൈവെടിയാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പാതാളത്തിൽനിന്ന് അവന്റെ ആത്മാവിനെയും വാളിൽനിന്ന് അവന്റെ ജീവനെയും അവിടുന്നു രക്ഷിക്കുന്നു. മനുഷ്യനെ അവന്റെ രോഗശയ്യയിൽ വേദനകൊണ്ടും നിരന്തരമായ അസ്ഥികടച്ചിൽ കൊണ്ടും ശിക്ഷണം നല്‌കുന്നു. അങ്ങനെ അവനു ഭക്ഷണത്തോടും സ്വാദിഷ്ഠമായ വിഭവങ്ങളോടും വെറുപ്പു തോന്നുന്നു. അവന്റെ ശരീരം ക്ഷയിച്ച് അസ്ഥികൾ ഉന്തിവരുന്നു. അവന്റെ പ്രാണൻ പാതാളത്തെയും ജീവൻ മരണദൂതന്മാരെയും സമീപിച്ചിരിക്കുന്നു. ദൈവത്തിന്റെ ആയിരക്കണക്കിന് ദൂതന്മാരിൽ ഒരാൾ മനുഷ്യനു മധ്യസ്ഥനായി, അവനു ധർമം ഉപദേശിക്കാൻ ഉണ്ടായിരുന്നെങ്കിൽ, ആ ദൂതൻ അവനോടു കരുണ തോന്നി അവിടുത്തോടു പറയുമായിരുന്നു. “പാതാളത്തിൽ പതിക്കാത്തവിധം ഇവനെ രക്ഷിക്കണേ, ഇവനുവേണ്ടിയുള്ള മോചനദ്രവ്യം ഞാൻ കണ്ടിരിക്കുന്നു;” അങ്ങനെ അവനു യുവചൈതന്യം തിരിച്ചുകിട്ടട്ടെ. യൗവനകാലത്തെക്കാൾ അധികം പുഷ്‍ടി ഉണ്ടാകട്ടെ. അപ്പോൾ ആ മനുഷ്യൻ ദൈവത്തോടു പ്രാർഥിക്കുകയും അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും. അവൻ ആനന്ദത്തോടെ തിരുസന്നിധിയിൽ വരും. അവൻ തന്റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവർത്തിച്ചു പറയും. മനുഷ്യരുടെ മുമ്പിൽ അവർ ഇങ്ങനെ പാടി ഘോഷിക്കും. ‘ഞാൻ പാപം ചെയ്തു; നീതിയെ തകിടം മറിച്ചു. എന്നാൽ ദൈവം അതിന് എന്നെ ശിക്ഷിച്ചില്ല. ഞാൻ പാതാളത്തിലേക്കിറങ്ങാതെ അവിടുന്ന് എന്നെ രക്ഷിച്ചു; ഞാൻ ജീവന്റെ പ്രകാശം കാണും. ഇതാ ദൈവം വീണ്ടും വീണ്ടും ഇപ്രകാരം മനുഷ്യനോടു ചെയ്യുന്നു.’

JOBA 33 വായിക്കുക