അപ്പോൾ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഇരിപ്പിടം എവിടെ? അതു സകല ജീവികൾക്കും അഗോചരമാണ്; പറവകളുടെ മിഴികൾക്കും അതു മറഞ്ഞിരിക്കുന്നു. ഞങ്ങൾ അതേപ്പറ്റി കേട്ടിട്ടേ ഉള്ളൂ എന്നു നരകവും മരണവും പറയുന്നു. അതിലേക്കുള്ള വഴി ദൈവം അറിയുന്നു; അതിന്റെ ആസ്ഥാനം അവിടുത്തേക്കറിയാം. അവിടുന്നു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു; ആകാശത്തിൻ കീഴിലുള്ള സമസ്തവും കാണുകയും ചെയ്യുന്നു. അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോൾ, സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ, മഴയ്‍ക്ക് ഒരു നിയമം ഏർപ്പെടുത്തിയപ്പോൾ, ഇടിമിന്നലിനു വഴി നിർണയിച്ചപ്പോൾ, അവിടുന്ന് വിജ്ഞാനം കണ്ടു; അതു പ്രഖ്യാപിച്ചു. അതു പരിശോധിച്ചു, അതിന്റെ മൂല്യം നിർണയിച്ചു. അവിടുന്നു മനുഷ്യനോട് അരുളിച്ചെയ്തു: ‘സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനം തിന്മയിൽനിന്ന് അകലുന്നതാണ് വിവേകം.’
JOBA 28 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 28:20-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ