ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലേനമറിയം കല്ലറയ്‍ക്കു സമീപം എത്തി. അപ്പോൾ കല്ലറയുടെ വാതിൽക്കൽനിന്നു കല്ലു മാറ്റിയിരിക്കുന്നതായി അവർ കണ്ടു. ഉടനെ അവർ ഓടി ശിമോൻ പത്രോസിന്റെയും യേശുവിനു വാത്സല്യമുള്ള മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: “കർത്താവിനെ അവർ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വച്ചിരിക്കുന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ.” ഉടനെ പത്രോസ് മറ്റേ ശിഷ്യനോടുകൂടി കല്ലറയ്‍ക്കടുത്തേക്കു പോയി. അവരിരുവരും ഓടുകയായിരുന്നു; എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗം ഓടി ആദ്യം കല്ലറയ്‍ക്കടുത്തെത്തി. അയാൾ കുനിഞ്ഞുനോക്കി, മൃതദേഹം പൊതിഞ്ഞ തുണി കിടക്കുന്നതു കണ്ടു; പക്ഷേ അകത്തു കടന്നില്ല. പിന്നാലെ വന്ന ശിമോൻ പത്രോസും അപ്പോൾ എത്തിച്ചേർന്നു. അദ്ദേഹം കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചു. മൃതശരീരം പൊതിഞ്ഞ തുണി അവിടെക്കിടക്കുന്നതും തലയിൽ ചുറ്റിയിരുന്ന തുവാല വേർപെട്ട്, ചുറ്റിയിരുന്ന വിധത്തിൽത്തന്നെ ഇരിക്കുന്നതും കണ്ടു. ആദ്യം കല്ലറയ്‍ക്കടുത്തെത്തിയ മറ്റേ ശിഷ്യനും ഉടനെ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് അതുവരെ അവർ ഗ്രഹിച്ചിരുന്നില്ല. അനന്തരം തങ്ങളുടെ വീടുകളിലേക്ക് അവർ മടങ്ങിപ്പോയി.
JOHANA 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 20:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ