JEREMIA 3:6-8

JEREMIA 3:6-8 MALCLBSI

യോശീയാരാജാവിന്റെ കാലത്തു സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേൽ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയർന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്റെയും ചുവട്ടിലും പോയി അവൾ വേശ്യാവൃത്തിയിലേർപ്പെട്ടു. ഇതെല്ലാം ചെയ്തശേഷവും അവൾ എങ്കലേക്കു മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു; എന്നാൽ അവൾ വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു. അവിശ്വസ്തയായ ഇസ്രായേലിന്റെ സകല വേശ്യാവൃത്തികളും നിമിത്തം മോചനപത്രം നല്‌കി ഞാൻ അവളെ പറഞ്ഞയച്ചതു യെഹൂദാ കണ്ടതാണ്; എങ്കിലും അവൾ ഭയപ്പെട്ടില്ല.

JEREMIA 3 വായിക്കുക