JEREMIA 12:1-4

JEREMIA 12:1-4 MALCLBSI

സർവേശ്വരാ, ഞാൻ അങ്ങയോടു പരാതിപ്പെടുമ്പോഴും അവിടുന്നു നീതിമാനാകുന്നു; എന്റെ ആവലാതി അങ്ങയുടെ മുമ്പിൽ വയ്‍ക്കുന്നു; ദുഷ്ടൻ എന്തുകൊണ്ടാണ് അഭിവൃദ്ധിപ്പെടുന്നത്? വഞ്ചകർ നിർഭയരായിരിക്കുന്നതും എന്ത്? അവിടുന്ന് അവരെ നട്ടു; അവർ വേരൂന്നി വളർന്നു ഫലം കായ്‍ക്കുന്നു. അവരുടെ അധരങ്ങളിൽ അങ്ങുണ്ട്. എന്നാൽ അവരുടെ ഹൃദയത്തിൽനിന്നോ അവിടുന്ന് വിദൂരസ്ഥനായിരിക്കുന്നു. സർവേശ്വരാ, അവിടുന്ന് എന്നെ അറിയുന്നു; എന്നെ കാണുന്നു; എന്റെ ഹൃദയം അങ്ങയിലാണോ എന്ന് അവിടുന്നു പരിശോധിക്കുന്നു; കൊല്ലാനുള്ള ആടുകളെപ്പോലെ വലിച്ചിഴച്ച് കൊലദിവസത്തേക്ക് അവരെ മാറ്റി നിർത്തണമേ. എത്രനാൾ ദേശം വിലപിക്കും? എല്ലാ വയലിലെയും പുല്ലു വാടും. മൃഗങ്ങളും പക്ഷികളും ഇല്ലാതാകും. ദേശവാസികളുടെ ദുഷ്ടതയാണ് അതിനു കാരണം. ‘നാം ചെയ്യുന്നത് അവിടുന്നു കാണുന്നില്ല’ എന്ന് അവർ പറയുന്നു.

JEREMIA 12 വായിക്കുക