സർവേശ്വരന്റെ സന്നിധിയിൽ ഇസ്രായേൽജനം വീണ്ടും തിന്മ പ്രവർത്തിച്ചതുകൊണ്ട് അവിടുന്നു മോവാബ്‍രാജാവായ എഗ്ലോനെ ഇസ്രായേലിനെതിരായി ശക്തിപ്പെടുത്തി. അയാൾ അമ്മോന്യരോടും അമാലേക്യരോടും കൂട്ടുചേർന്ന് ഇസ്രായേലിനെ തോല്പിച്ചു. അവർ ഈന്തപ്പനകളുടെ പട്ടണമായ യെരീഹോ കൈവശമാക്കി. ഇസ്രായേൽജനം മോവാബ്‍രാജാവായ എഗ്ലോനെ പതിനെട്ടു വർഷം സേവിച്ചു. ഇസ്രായേൽജനം സർവേശ്വരനോടു നിലവിളിച്ചപ്പോൾ അവിടുന്ന് അവർക്കുവേണ്ടി ബെന്യാമീൻഗോത്രത്തിലെ ഗേരയുടെ പുത്രനും ഇടംകൈയനുമായ ഏഹൂദിനെ വിമോചകനായി നിയോഗിച്ചു. അയാളുടെ കൈയിൽ ഇസ്രായേൽജനം മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച കൊടുത്തയച്ചു.
RORELTUTE 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: RORELTUTE 3:12-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ