ISAIA 40:1-8

ISAIA 40:1-8 MALCLBSI

“ആശ്വസിപ്പിക്കുവിൻ, എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോടു ദയാപൂർവം സംസാരിക്കുവിൻ. അവളുടെ അടിമത്തം അവസാനിച്ചു; അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവളുടെ പാപങ്ങൾക്കിരട്ടി ശിക്ഷ സർവേശ്വരനിൽനിന്നു ലഭിച്ചു കഴിഞ്ഞുവെന്ന് അവളോടു വിളിച്ചു പറയുക. ഇതാ ഒരു ശബ്ദം ഉയരുന്നു: മരുഭൂമിയിൽ സർവേശ്വരനു വഴിയൊരുക്കുവിൻ, വിജനസ്ഥലത്തു നമ്മുടെ ദൈവത്തിനു പെരുവഴി ഒരുക്കുവിൻ. എല്ലാ താഴ്‌വരകളും നികത്തണം, എല്ലാ കുന്നുകളും മലകളും നിരത്തണം, നിരപ്പില്ലാത്ത നിലം സമതലവും ദുർഘടതലങ്ങൾ സുഗമവും ആക്കണം. സർവേശ്വരന്റെ മഹത്ത്വം വെളിവാകും, എല്ലാ മനുഷ്യരും ഒരുമിച്ച് അതു ദർശിക്കും.” ഇതു സർവേശ്വരന്റെ വചനം. “വിളിച്ചു പറയുക” എന്നൊരു ശബ്ദം എന്നോടാജ്ഞാപിച്ചു. “എന്താണു വിളിച്ചു പറയേണ്ടത്? എന്നു ഞാൻ ചോദിച്ചു. സർവമനുഷ്യരും പുല്ലിനു സമം. അവരുടെ സൗന്ദര്യം കാട്ടുപൂവിനു തുല്യം. സർവേശ്വരന്റെ നിശ്വാസം ഏല്‌ക്കുമ്പോൾ പുല്ലുണങ്ങുന്നു. പൂ വാടുന്നു. എന്നാൽ നമ്മുടെ ദൈവത്തിന്റെ വചനം എന്നേക്കും നിലനില്‌ക്കും.

ISAIA 40 വായിക്കുക