“എൻറേതല്ലാത്ത പദ്ധതികൾ നടപ്പാക്കുകയും എനിക്കു ഹിതമല്ലാത്ത സഖ്യമുണ്ടാക്കുകയും ചെയ്ത് പാപത്തിന്മേൽ പാപം കൂട്ടിവയ്‍ക്കുന്ന കലഹപ്രിയരേ, നിങ്ങൾക്കു ദുരിതം!” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അവർ എന്റെ ഉപദേശം തേടാതെ ഈജിപ്തിലേക്കു പോയി ഫറവോയുടെ ചിറകിൻകീഴിൽ അഭയം പ്രാപിക്കുകയും ഈജിപ്തിന്റെ തണലിൽ സങ്കേതം തേടുകയും ചെയ്യുന്നു. എന്നാൽ ഫറവോയുടെ സംരക്ഷണം നിങ്ങൾക്കു ലജ്ജാകരവും ഈജിപ്തിന്റെ തണൽ അപമാനകരവുമായി ഭവിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥന്മാർ സോവാനിലും നിങ്ങളുടെ പ്രതിനിധികൾ ഹാനേസിലും എത്തിയിട്ടും സഹായിക്കാൻ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീർന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല.
ISAIA 30 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 30:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ