ISAIA 18

18
എത്യോപ്യക്കെതിരെ
1ഹാ! എത്യോപ്യയിലെ നദികൾക്കപ്പുറമുള്ള ദേശം; ചിറകടി ശബ്ദം മുഴങ്ങുന്ന ദേശം. നൈൽനദി വഴി ഞാങ്ങണത്തോണികളിൽ ദൂതന്മാരെ അയയ്‍ക്കുന്ന ദേശം! 2അവിടത്തെ ജനങ്ങൾ ദീർഘകായരും മൃദുചർമികളുമാണ്. ദൂരെയുള്ളവർപോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്നതും നദികളാൽ വിഭജിക്കപ്പെട്ടിരിക്കുന്നതുമായ ആ ദേശത്തേക്ക്, ശീഘ്രഗാമികളായ ദൂതന്മാരേ, നിങ്ങൾ പോകുവിൻ. 3ഭൂമിയിൽ നിവസിക്കുന്ന സമസ്ത ജനങ്ങളേ, പർവതങ്ങളിൽ കൊടിയുയർത്തുമ്പോൾ നോക്കുവിൻ; കാഹളം ധ്വനിക്കുമ്പോൾ ശ്രദ്ധിക്കുവിൻ. 4സർവേശ്വരൻ എന്നോട് അരുളിച്ചെയ്തിരിക്കുന്നു: “സൂര്യപ്രകാശത്തിന്റെ ചൂടുകിരണങ്ങൾപോലെ, കൊയ്ത്തു കാലത്തെ ചൂടിൽ തുഷാരമേഘംപോലെ, എന്റെ നിവാസത്തിൽനിന്നു ഞാൻ പ്രശാന്തനായി നോക്കും. 5വിളവെടുപ്പിനു മുമ്പ്, പൂക്കൾ പൊഴിഞ്ഞു മുന്തിരി വിളയുന്നതിനു മുമ്പ് അവിടുന്ന് അരിവാൾകൊണ്ടു ചില്ലകളും വള്ളികളും മുറിച്ചുകളയും. പടർന്നു കിടക്കുന്ന ശാഖകൾ ചെത്തിക്കളയും. 6അവ പർവതത്തിലെ കഴുകനും വന്യമൃഗങ്ങൾക്കും ഇരയാകും. വേനൽക്കാലത്ത് കഴുകനും മഞ്ഞുകാലത്ത് വന്യമൃഗങ്ങളും അവകൊണ്ട് ഉപജീവിക്കും. 7അന്നു നദികളാൽ വിഭജിക്കപ്പെട്ടിരിക്കുന്ന ദേശത്തുനിന്ന്, ദീർഘകായന്മാരും മൃദുചർമികളും ദൂരെയുള്ളവർപോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്ന ദേശത്തുനിന്നു സീയോൻ പർവതത്തിലേക്കു സർവശക്തനായ സർവേശ്വരനു തിരുമുൽക്കാഴ്ചകൾ കൊണ്ടുവരും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 18: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക