അവർ കനാനിൽ പിതാവിന്റെ അടുക്കൽ തിരിച്ചെത്തിയപ്പോൾ സംഭവിച്ചതെല്ലാം വിവരിച്ചുപറഞ്ഞു: “ദേശാധിപതിയായ ഉദ്യോഗസ്ഥൻ ഞങ്ങൾ ചാരന്മാരാണെന്നു പറഞ്ഞു ഞങ്ങളോടു പരുഷമായിട്ടാണു സംസാരിച്ചത്. എന്നാൽ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ ചാരന്മാരല്ല ഞങ്ങൾ പറയുന്നതു വാസ്തവമാണ് ഒരേ പിതാവിന്റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങൾ; ഒരാൾ മരിച്ചുപോയി; ഏറ്റവും ഇളയ സഹോദരൻ പിതാവിന്റെകൂടെ കനാൻദേശത്തു പാർക്കുന്നു.’ ദേശാധിപതി അപ്പോൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരാണ് പറയുന്നതെന്ന് എങ്ങനെ അറിയും? നിങ്ങളുടെ സഹോദരന്മാരിൽ ഒരാൾ ഇവിടെ നില്‌ക്കട്ടെ. പട്ടിണി കിടക്കുന്ന നിങ്ങളുടെ കുടുംബങ്ങൾക്കാവശ്യമായ ധാന്യവുംകൊണ്ടു മറ്റുള്ളവർക്കു പോകാം. നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരിക; അപ്പോൾ നിങ്ങൾ ചാരന്മാരല്ലെന്നും നിങ്ങൾ പറഞ്ഞതു നേരാണെന്നും ഞാൻ ഗ്രഹിക്കും. പിന്നീടു നിങ്ങളുടെ സഹോദരനെ വിട്ടുതരാം. നിങ്ങൾക്ക് ഇവിടെ വ്യാപാരംചെയ്തു പാർക്കുകയും ആകാം.’ ” ചാക്കുകളുടെ കെട്ടഴിച്ചപ്പോൾ ഓരോരുത്തനും കൊടുത്ത പണം അവരവരുടെ ചാക്കിൽത്തന്നെ ഇരിക്കുന്നതു കണ്ടു. അവരും പിതാവും ഈ പണം കണ്ടപ്പോൾ ഭയംകൊണ്ടു വിറച്ചു. പിതാവ് അവരോടു പറഞ്ഞു: “നിങ്ങൾ എനിക്കു പുത്രദുഃഖം വരുത്തുന്നു. യോസേഫ് പോയി; ശിമെയോനും പോയി; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകുന്നു. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നല്ലോ.” അപ്പോൾ രൂബേൻ പിതാവിനോടു പറഞ്ഞു: “ഞാൻ അവനെ തിരിച്ചു കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ രണ്ടു പുത്രന്മാരെയും കൊന്നുകളയുക; അവനെ എന്റെ കൈയിൽ ഏല്പിക്കുക; ഞാൻ അവനെ തിരിച്ചുകൊണ്ടുവരാം.” എന്നാൽ യാക്കോബു പറഞ്ഞു: “എന്റെ മകനെ കൊണ്ടുപോകാൻ ഞാൻ അനുവദിക്കുകയില്ല; അവന്റെ സഹോദരൻ മരിച്ചുപോയി; അവൻ മാത്രം ശേഷിച്ചിരിക്കുന്നു. വഴിയിൽവച്ച് അവന് എന്തെങ്കിലും സംഭവിച്ചാൽ വാർധക്യത്തിലെത്തിയ എനിക്കു ദുഃഖത്തോടുകൂടി പാതാളത്തിലേക്കു പോകേണ്ടിവരും.”
GENESIS 42 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 42:29-38
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ