GENESIS 36:31-43

GENESIS 36:31-43 MALCLBSI

ഇസ്രായേലിൽ രാജഭരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ എദോംദേശം ഭരിച്ചിരുന്ന രാജാക്കന്മാർ ഇവരാണ്. ബെയോരിന്റെ മകൻ ബേലാ എദോമിലെ രാജാവായിരുന്നു; അദ്ദേഹത്തിന്റെ പട്ടണമായിരുന്നു ദിൻഹാബാ. ബേലാ മരിച്ചപ്പോൾ ബൊസ്രയിലെ സേരഹിന്റെ പുത്രൻ യോബാബ് രാജാവായി. യോബാബിനുശേഷം തേമാന്യദേശക്കാരനായ ഹൂശാം രാജാവായി. ഹൂശാം മരിച്ചപ്പോൾ രാജാവായത് മോവാബിൽവച്ചു മിദ്യാന്യരെ തോല്പിച്ചോടിച്ച ബെദദിന്റെ പുത്രൻ ഹദദ് ആയിരുന്നു. അദ്ദേഹത്തിന്റെ പട്ടണത്തിന്റെ പേരാണ് അവീത്ത്. ഹദദ് മരിച്ചപ്പോൾ മസ്രേക്കയിലെ സമ്ലാ രാജാവായി. സമ്ലായ്‍ക്കുശേഷം യൂഫ്രട്ടീസ് നദീതീരത്തുള്ള രെഹോബോത്തിലെ ശൗൽ രാജാവായി. ശൗൽ മരിച്ചപ്പോൾ അക്ബോരിന്റെ പുത്രനായ ബാൽഹാനാൻ രാജാവായി. അദ്ദേഹം മരിച്ചപ്പോൾ ഹദർ രാജാവായി. അദ്ദേഹത്തിന്റെ പട്ടണത്തിന്റെ പേരാണ് പാവൂ. മേസാഹാബിന്റെ പുത്രിയായ മിത്രേദിന്റെ പുത്രി മെഹേതബേൽ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. തിമ്നാ, അൽവാ, യെഥേത്ത്, ഒഹൊലീബാമാ, ഏലാ, പിനോൻ, കെനസ്, തേമാൻ, മിബ്സാർ, മഗ്ദിയേൽ, ഈരാം എന്നീ എദോമ്യഗോത്രങ്ങളുടെ പൂർവപിതാവായിരുന്നു ഏശാവ്. ഓരോ ഗോത്രത്തിന്റെയും പേരുകളിൽത്തന്നെ അവർ പാർത്തിരുന്ന ദേശങ്ങളും അറിയപ്പെട്ടിരുന്നു.

GENESIS 36 വായിക്കുക

GENESIS 36:31-43 - നുള്ള വീഡിയോ