ആ ജീവികളുടെ തലയ്‍ക്കുമീതെ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനം ഉണ്ടായിരുന്നു. അതിന്റെ കീഴിൽ ഓരോ ജീവിയുടെയും ചിറകുകൾ ഒന്നിന്റെ ചിറക് മറ്റൊന്നിന്റെ ചിറകിനെ സ്പർശിക്കത്തക്കവിധം നിവർത്തിപ്പിടിച്ചിരുന്നു. ഓരോ ജീവിയുടെയും ശരീരം മറയ്‍ക്കുന്ന ഈരണ്ടു ചിറകുകളും അവയ്‍ക്കുണ്ടായിരുന്നു. അവ പറന്നപ്പോൾ അവയുടെ ചിറകടി ഞാൻ കേട്ടു. അതു സമുദ്രത്തിന്റെ ഇരമ്പൽപോലെയും സർവശക്തന്റെ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവം പോലെയും ആയിരുന്നു. ജീവികൾ നിശ്ചലമായി നിന്നപ്പോൾ ചിറകുകൾ താഴ്ത്തിയിരുന്നു. അപ്പോൾ അവയുടെ തലയ്‍ക്കുമീതെയുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു ശബ്ദമുണ്ടായി. ആ ജീവികളുടെ മീതെയുള്ള വിതാനത്തിനു മുകളിൽ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. അതിൽ മനുഷ്യനെപ്പോലെയുള്ള ഒരു രൂപം ഇരിക്കുന്നു. അതിന്റെ അരക്കെട്ടിനു മുകൾഭാഗം മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരിക്കുന്നതുപോലെയും കാണപ്പെട്ടു. അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിയെന്നപോലെ കാണപ്പെട്ടു. ആ രൂപത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. ആ പ്രകാശം മഴവില്ലുപോലെ ആയിരുന്നു. ഇങ്ങനെയാണു ഞാൻ സർവേശ്വരന്റെ മഹത്ത്വത്തിന്റെ രൂപം ദർശിച്ചത്. അതു കണ്ട മാത്രയിൽ ഞാൻ കമിഴ്ന്നുവീണു. അപ്പോൾ ആരോ സംസാരിക്കുന്ന സ്വരം ഞാൻ കേട്ടു.
EZEKIELA 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 1:22-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ