EXODUS 30:1-10

EXODUS 30:1-10 MALCLBSI

ധൂപാർപ്പണത്തിനു കരുവേലകംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം. അത് ഒരു മുഴം സമചതുരമായിരിക്കണം. രണ്ടു മുഴം ആയിരിക്കണം അതിന്റെ ഉയരം. കൊമ്പുകൾ അതോടു ചേർന്ന് ഒന്നായിരിക്കണം; അതിന്റെ മേൽഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം; അതിന് സ്വർണംകൊണ്ടു ചുറ്റും വക്കു പിടിപ്പിക്കണം. അതു ചുമക്കാനുള്ള തണ്ടുകൾ ഇടുന്നതിനു വക്കിനു താഴെ രണ്ടു വശത്തുമായി രണ്ടു സ്വർണവളയങ്ങൾ ഉറപ്പിക്കണം. കരുവേലകംകൊണ്ടു നിർമ്മിച്ച തണ്ടുകളും സ്വർണം പൊതിയണം. ഞാൻ നിങ്ങളെ സന്ദർശിക്കുന്ന ഇടമായ ഉടമ്പടിപ്പെട്ടകത്തിനു മീതെയുള്ള മൂടിയുടെയും അതോടു ചേർന്നുള്ള തിരശ്ശീലയുടെയും മുമ്പിൽ അതു വയ്‍ക്കണം. ധൂപപീഠത്തിന്മേൽ അഹരോൻ സുഗന്ധദ്രവ്യം അർപ്പിക്കണം. പ്രഭാതത്തിൽ വിളക്കുകൾ ഒരുക്കുമ്പോഴും വൈകിട്ടു വിളക്കു കൊളുത്തുമ്പോഴും അഹരോൻ ധൂപം അർപ്പിക്കണം. ഇത് നിങ്ങളുടെ സകല തലമുറകളും നിത്യവും അനുഷ്ഠിക്കേണ്ടതാണ്. നിങ്ങൾ അതിന്മേൽ അശുദ്ധദ്രവ്യങ്ങൾ പുകയ്‍ക്കരുത്. ദഹനയാഗമോ ധാന്യയാഗമോ പാനീയയാഗമോ അതിന്മേൽ അർപ്പിക്കരുത്. പാപപരിഹാരത്തിനായി അർപ്പിച്ച മൃഗത്തിന്റെ രക്തം യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, വർഷത്തിലൊരിക്കൽ അഹരോൻ യാഗപീഠം ശുദ്ധീകരിക്കണം; ഇത് നിങ്ങളുടെ സകല തലമുറകളും വർഷത്തിലൊരിക്കൽ അനുഷ്ഠിക്കണം; ഇത് സർവേശ്വരന് അതിവിശുദ്ധമാണ്.

EXODUS 30 വായിക്കുക

EXODUS 30:1-10 - നുള്ള വീഡിയോ