EFESI മുഖവുര

മുഖവുര
സമ്പൽസമൃദ്ധമായ ഒരു പുരാതന തുറമുഖപട്ടണമായിരുന്നു എഫെസൊസ്. എ.ഡി. 58 നും 60 നുമിടയ്‍ക്ക് ലേഖനകർത്താവ് കാരാഗൃഹത്തിൽ കിടക്കുമ്പോഴാണ് ഈ കത്തെഴുതുന്നത്. ഏതു കാരാഗൃഹത്തിൽനിന്നാണ് ഇതെഴുതിയതെന്നുള്ളത് ഇന്നും വിവാദവിഷയമായി അവശേഷിക്കുന്നു. റോമിലെ കാരാഗൃഹത്തിൽ നിന്നായിരിക്കാനാണു കൂടുതൽ സാധ്യത.
സ്വർഗത്തിലും ഭൂമിയിലുമുള്ള സർവസൃഷ്‍ടികളെയും ക്രിസ്തുവിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂട്ടിച്ചേർക്കുക എന്ന ദൈവത്തിന്റെ പരിത്രാണപദ്ധതിയെക്കുറിച്ചാണ് (1:10) ഈ കത്തിന്റെ ആദ്യഭാഗത്ത് പ്രതിപാദിക്കുന്നത്. പിതാവായ ദൈവം തന്റെ ജനത്തെ തിരഞ്ഞെടുത്ത മാർഗത്തെക്കുറിച്ചും പുത്രനായ യേശുക്രിസ്തു മുഖാന്തരം എങ്ങനെയാണ് അവരുടെ പാപങ്ങൾ ക്ഷമിച്ച് അവരെ സ്വതന്ത്രരാക്കിയെന്നുള്ളതിനെക്കുറിച്ചും ലേഖകൻ വിശദീകരിക്കുന്നു. ദൈവത്തിന്റെ മഹത്തായ വാഗ്ദാനം എങ്ങനെയാണ് ഉറപ്പുവരുത്തിയിരിക്കുന്നതെന്നും ഈ ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാമത്തെ ഭാഗത്ത്, ക്രിസ്തുവിൽ ഒന്നായിത്തീർന്നവരായ ഭക്തജനങ്ങൾ, അത് ഒരു യാഥാർഥ്യമായി തങ്ങളുടെ ജീവിതത്തിൽ പ്രകടമാക്കണമെന്ന് ലേഖകൻ അഭ്യർഥിക്കുന്നു. കൂടാതെ മനുഷ്യവർഗത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണു സഭയെന്നും ലേഖകൻ ഊന്നിപ്പറയുന്നു.
ക്രിസ്തുവിനോടുള്ള ഏകീഭാവത്തെ വിശദീകരിക്കുന്നതിനു പല ഉപമാനങ്ങൾ ലേഖകൻ ഉപയോഗിച്ചിട്ടുണ്ട്. ഒരു ശരീരത്തോടാണ് സഭയെ ഉപമിച്ചിരിക്കുന്നതെങ്കിൽ ക്രിസ്തുവാണ് ശിരസ്സ്. സഭ ഒരു കെട്ടിടമാണെങ്കിൽ ക്രിസ്തു മൂലക്കല്ലും, സഭ മണവാട്ടിയാണെങ്കിൽ ക്രിസ്തു മണവാളനും ആണെന്ന് എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും, അവിടുത്തെ ആത്മാർപ്പണത്തിന്റെയും, ക്ഷമയുടെയും, കൃപയുടെയും, വിശുദ്ധിയുടെയും വെളിച്ചത്തിൽ എല്ലാം കാണുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-2
ക്രിസ്തുവും സഭയും 1:3-3:21
ക്രിസ്തുവിലുള്ള പുതിയ ജീവിതം 4:1-6:20
ഉപസംഹാരം 6:21-24

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EFESI മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക