അന്ന് ഞാൻ യോശുവയോടു കല്പിച്ചു: ഈ രണ്ടു രാജാക്കന്മാരോടു നിങ്ങളുടെ ദൈവമായ സർവേശ്വരൻ എങ്ങനെ പ്രവർത്തിച്ചു എന്നു നിങ്ങൾ കണ്ടല്ലോ; നീ കടന്നുപോകുന്ന സകല രാജ്യങ്ങളോടും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ ദൈവമായ സർവേശ്വരനാണ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.” അക്കാലത്ത് ഞാൻ സർവേശ്വരനോടു ഇപ്രകാരം അപേക്ഷിച്ചു: “ദൈവമായ സർവേശ്വരാ, അവിടുത്തെ മഹത്ത്വവും കരബലവും അങ്ങയുടെ ദാസനെ കാണിക്കാൻ തുടങ്ങിയതേയുള്ളല്ലോ. അവിടുന്നു ചെയ്തതുപോലെ ശക്തമായ പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള ദൈവം സ്വർഗത്തിലും ഭൂമിയിലും ആരുള്ളൂ. യോർദ്ദാൻനദി കടന്ന് അക്കരെയുള്ള ഫലഭൂയിഷ്ഠമായ ദേശവും മനോഹരമായ മലനാടും ലെബാനോനും കാണാൻ എന്നെ അനുവദിക്കണമേ. എന്നാൽ സർവേശ്വരൻ നിങ്ങൾ നിമിത്തം എന്നോടു കോപിച്ചിരുന്നു; അവിടുന്ന് എന്റെ അപേക്ഷ കൈക്കൊണ്ടില്ല; അവിടുന്ന് എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കേണ്ടാ; പിസ്ഗാമലയുടെ മുകളിൽ കയറി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക; ആ സ്ഥലങ്ങളെല്ലാം കണ്ടുകൊൾക. നീ യോർദ്ദാൻ കടക്കുകയില്ല. യോശുവയ്‍ക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക; അവന് ഉറപ്പും ധൈര്യവും പകരുക. അവൻ ഈ ജനത്തെ അക്കരയ്‍ക്കു നയിച്ച് നീ കാണാൻ പോകുന്ന ദേശം അവർക്ക് അവകാശമായി കൊടുക്കും. അങ്ങനെ നാം ബേത്ത്-പെയോരിനെതിരെയുള്ള താഴ്‌വരയിൽ പാർത്തു.
DEUTERONOMY 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DEUTERONOMY 3:21-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ