സിറിയാദേശത്തെ രാജാവ് തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും. എല്ലാ ദേവന്മാരെയുംകാൾ താൻ ഉന്നതനെന്നു ഭാവിക്കും. ദേവാധിദേവനെതിരെ പോലും ദൂഷണം പറയുകയും ചെയ്യും. ദൈവശിക്ഷ ഉണ്ടാകുന്നതുവരെ അവൻ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ദൈവം നിശ്ചയിച്ചതു സംഭവിക്കേണ്ടിയിരിക്കുന്നു. അവൻ എല്ലാ ദേവന്മാരെക്കാളും ഉന്നതനായി സ്വയം ഉയർത്തുന്നതിനാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയോ സ്‍ത്രീകളുടെ ഇഷ്ടദേവനെയോ, മറ്റുദേവന്മാരെയോ വകവയ്‍ക്കുകയില്ല. എന്നാൽ അവൻ കോട്ടകളുടെ ദേവനെ പൂജിക്കും. തന്റെ പിതാക്കന്മാർ ആരാധിച്ചിട്ടില്ലാത്ത ആ ദേവന് പൊന്നും വെള്ളിയും രത്നങ്ങളും മറ്റു വിലപിടിച്ച കാഴ്ചകളും അവൻ നിവേദിക്കും. ഒരു അന്യദേവന്റെ സഹായത്തോടെ അവൻ ബലമേറിയ കോട്ടകൾ ആക്രമിക്കും. തന്നെ അംഗീകരിക്കുന്നവർക്ക് അവൻ ബഹുമതികൾ നല്‌കുകയും അവരെ അധികാരികളാക്കുകയും പ്രതിഫലമായി ദേശം വിഭജിച്ചു കൊടുക്കുകയും ചെയ്യും. അവസാനം ഈജിപ്തിലെ രാജാവ് സിറിയാരാജാവിനെ ആക്രമിക്കും. സിറിയാ രാജാവ് രഥങ്ങളോടും അശ്വസേനയോടും വളരെ കപ്പലുകളോടുംകൂടെവന്ന് ചുഴലിക്കാറ്റുപോലെ പ്രത്യാക്രമണം നടത്തും. രാജ്യങ്ങളുമേൽ ഇരമ്പിക്കയറും. ജലപ്രളയംപോലെ അവൻ മറ്റു രാജ്യങ്ങളെ ആക്രമിച്ച് കടന്നുപോകും. അവൻ മനോഹരദേശമായ ഇസ്രായേലിനെയും ആക്രമിക്കും. അനവധി ആളുകൾ കൊല്ലപ്പെടും. എങ്കിലും എദോമും മോവാബും അവശേഷിച്ച അമ്മോന്യരും അവന്റെ കൈയിൽനിന്നു രക്ഷപെടും. അവൻ മറ്റു രാജ്യങ്ങളെയും ആക്രമിക്കും. ഈജിപ്തും ഒഴിവാക്കപ്പെടുകയില്ല. ഈജിപ്തിലെ പൊന്നും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും അവൻ കൈവശപ്പെടുത്തും. ലിബിയായും എത്യോപ്യയും അവനു കീഴടങ്ങും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാർത്തകൾ അവനെ പരിഭ്രാന്തനാക്കും. അവൻ ഉഗ്രരോഷത്തോടെ പുറപ്പെട്ട് അനേകരെ നിശ്ശേഷം നശിപ്പിക്കും. അവൻ സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങൾ സ്ഥാപിക്കും. എങ്കിലും സഹായിക്കാൻ ആരുമില്ലാതെ അവന്റെ ജീവിതം അവസാനിക്കും.
DANIELA 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DANIELA 11:36-45
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ