TIRHKOHTE മുഖവുര
മുഖവുര
യേശുവിന്റെ അനുയായികൾ ആദ്യകാലത്ത് എങ്ങനെ പരിശുദ്ധാത്മാവിനാൽ വഴി കാണിക്കപ്പെട്ടു എന്നും എങ്ങനെയാണ് അവർ യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും സുവിശേഷം പ്രചരിപ്പിച്ചതെന്നും വിവരിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം (1:8). യെഹൂദന്മാരുടെ ഇടയിൽ സമാരംഭിച്ച ക്രിസ്തുമതപ്രസ്ഥാനം ലോകവ്യാപകമായി വികസിച്ചു എന്നു ഗ്രന്ഥകർത്താവ് ചൂണ്ടിക്കാണിക്കുന്നു.
റോമാസാമ്രാജ്യത്തിനു വിരോധമായി പ്രവർത്തിക്കുന്ന ഒരു വിദ്ധ്വംസക രാഷ്ട്രീയ പ്രസ്ഥാനമല്ല ക്രൈസ്തവസഭയെന്ന് അനുവാചകരെ ബോധ്യപ്പെടുത്തുവാനും യഹൂദമതത്തിന്റെ പൂർത്തീകരണമാണ് ക്രിസ്തുമതം എന്നു സ്ഥാപിക്കുവാനും എഴുത്തുകാരൻ ശ്രമിക്കുന്നു.
ഈ പുസ്തകത്തെ മുഖ്യമായി മൂന്നായി ഭാഗിക്കാം:
(1) ക്രിസ്തുമാർഗപ്രസ്ഥാനം യെരൂശലേമിൽ ജന്മമെടുക്കുന്നു.
(2) പലസ്തീൻ നാടിന്റെ നാനാഭാഗങ്ങളിലേക്കും അതു വ്യാപിക്കുന്നു.
(3) മെഡിറ്ററേനിയൻ ലോകത്തെല്ലായിടത്തും പടർന്നു പന്തലിച്ച ഈ പ്രസ്ഥാനം റോമിൽവരെ എത്തുന്നു.
പെന്തെക്കോസ്തുനാളിൽ യെരൂശലേമിൽവച്ച് വിശ്വാസികളുടെമേൽ ശക്തിയോടെ വന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെയും ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള എല്ലാ സംഭവങ്ങളിലും ആദിമ ക്രൈസ്തവസഭയ്‍ക്കും സഭാനേതാക്കൾക്കും പരിശുദ്ധാത്മാവു നല്‌കിയ വഴികാട്ടലിനെയും രേഖപ്പെടുത്തുന്നതിൽ എഴുത്തുകാരൻ പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുള്ളതായി കാണാം.
ആദിമസഭയുടെ സന്ദേശം എന്തായിരുന്നു എന്ന് ഏതാനും പ്രഭാഷണങ്ങളിലൂടെ ഗ്രന്ഥകാരൻ സംഗ്രഹിച്ചു വ്യക്തമാക്കുന്നു. ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള സംഭവങ്ങളിൽ ആ സന്ദേശത്തിന്റെ ഉജ്ജ്വലശക്തി പ്രകടമാകുന്നുമുണ്ട്.
പ്രതിപാദ്യക്രമം
സാക്ഷികളായിത്തീരുവാനുള്ള ഒരുക്കം 1:1-26
a) യേശുവിന്റെ അന്ത്യകല്പനയും വാഗ്ദാനവും 1:1-14
b) യൂദാസിനു പകരമുള്ള ആൾ 1:15-26
യെരൂശലേമിലുള്ള സാക്ഷ്യം 2:1-8:3
യെഹൂദ്യയിലും ശമര്യയിലുമുള്ള സാക്ഷ്യം 8:4-12:25
പൗലൊസിന്റെ പ്രവർത്തനങ്ങൾ 13:1-28:31
a) ഒന്നാമത്തെ മിഷനറിയാത്ര 13:1-14:28
b) യെരൂശലേമിലെ ഒന്നാമത്തെ കോൺഫറൻസ് 15:1-35
c) രണ്ടാമത്തെ മിഷനറിയാത്ര 15:36-18:22
db) മൂന്നാമത്തെ മിഷനറിയാത്ര 18:23-21:16
e) പൗലൊസ് കൈസര്യയിലും റോമിലും 21:17-28:31
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
TIRHKOHTE മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.