2 SAMUELA 6:19-23

2 SAMUELA 6:19-23 MALCLBSI

ഇസ്രായേൽസമൂഹത്തിലെ സമസ്ത സ്‍ത്രീപുരുഷന്മാർക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി. ദാവീദ് തന്റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കാൻ മടങ്ങിച്ചെന്നപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ മീഖൾ ഇറങ്ങിവന്നു. അവൾ പരിഹസിച്ചു പറഞ്ഞു: “ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു. തന്റെ സേവകരുടെയും ദാസികളുടെയും മുമ്പിൽ ഒരു വിഡ്ഢിയെപ്പോലെ നാണമില്ലാതെ തന്റെ നഗ്നത പ്രദർശിപ്പിച്ചില്ലേ?” അപ്പോൾ ദാവീദ് മീഖളിനോടു പറഞ്ഞു: “നിന്റെ പിതാവിനും കുടുംബത്തിനും പകരം സർവേശ്വരന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുത്ത സർവേശ്വരന്റെ മുമ്പിലാണ് ഞാൻ നൃത്തം ചെയ്തത്. അവിടുത്തെ മുമ്പാകെ ഞാൻ ഇനിയും നൃത്തം ചെയ്യും. ഞാൻ ഇതിനെക്കാൾ നിസ്സാരനും നിന്റെ കാഴ്ചയിൽ നിന്ദിതനുമാകാം. എന്നാൽ ആ ദാസിമാർ ഇതുനിമിത്തം എന്നെ ബഹുമാനിക്കുകയേ ഉള്ളൂ;” ശൗലിന്റെ പുത്രിയായ മീഖളിനു മരണംവരെ സന്താനഭാഗ്യം ഉണ്ടായില്ല.

2 SAMUELA 6 വായിക്കുക