2 CHRONICLE 27

27
യോഥാം
(2 രാജാ. 15:32-38)
1രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു. സാദോക്കിന്റെ പുത്രി യെരൂശാ ആയിരുന്നു മാതാവ്. 2തന്റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹവും സർവേശ്വരനു ഹിതകരമാംവിധം ജീവിച്ചു. എന്നാൽ പിതാവിനെപ്പോലെ അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽ അതിക്രമിച്ചു കടന്നില്ല. ജനം ദുഷ്പ്രവൃത്തികൾ തുടർന്നുകൊണ്ടിരുന്നു.
3ദേവാലയത്തിന്റെ വടക്കേ പടിവാതിലും ഓഫേൽ മതിലിന്റെ ഏറിയഭാഗവും അദ്ദേഹം നിർമ്മിച്ചു. 4യെഹൂദാ മലമ്പ്രദേശത്തു നഗരങ്ങളും കാടു നിറഞ്ഞ മലകളിൽ കോട്ടകളും ഗോപുരങ്ങളും അദ്ദേഹം പണിതു. 5അദ്ദേഹം അമ്മോന്യരാജാവിനെ യുദ്ധം ചെയ്തു തോല്പിച്ചു. അമ്മോന്യർ യോഥാമിന് ആ വർഷം നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും അത്രയുംതന്നെ ബാർലിയും നല്‌കി. അതുപോലെതന്നെ തുടർന്നുള്ള രണ്ടു വർഷവും കൊടുത്തു. 6തന്റെ ദൈവമായ സർവേശ്വരനു ഹിതകരമാംവിധം ജീവിതകാര്യങ്ങൾ ക്രമപ്പെടുത്തിയിരുന്നതുകൊണ്ട് അദ്ദേഹം ശക്തനായിത്തീർന്നു. 7യോഥാമിന്റെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹം ചെയ്ത യുദ്ധങ്ങളും ജീവിതരീതിയും ഇസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 8ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച ആരംഭിച്ച യോഥാം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു. 9യോഥാം മരിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രൻ ആഹാസ് പകരം രാജാവായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 27: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക