അടുത്ത ദിവസം രാവിലെ ദാവീദിനോടു പറഞ്ഞിരുന്നതുപോലെ യോനാഥാൻ ഒരു ബാലനെയുംകൊണ്ട് വയലിലേക്കു പോയി. ബാലനോടു താൻ എയ്യുന്ന അമ്പ് ഓടിച്ചെന്ന് എടുത്തുകൊണ്ടു വരണം എന്നു പറഞ്ഞു; ബാലൻ ഓടിയപ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. യോനാഥാൻ എയ്ത അമ്പു വീണ സ്ഥലത്തു ബാലൻ എത്തിയപ്പോൾ യോനാഥാൻ അവനോടു: “അമ്പു നിന്റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു ചോദിച്ചു. യോനാഥാൻ വീണ്ടും വിളിച്ചു പറഞ്ഞു: “വേഗമാകട്ടെ ഓടുക, അവിടെ നില്‌ക്കരുത്.” ബാലൻ അമ്പുകൾ പെറുക്കിയെടുത്ത് യോനാഥാന്റെ അടുക്കൽ കൊണ്ടുവന്നു. യോനാഥാനും ദാവീദുമല്ലാതെ ബാലൻ കാര്യമൊന്നും അറിഞ്ഞില്ല. പിന്നീട് യോനാഥാൻ തന്റെ ആയുധങ്ങൾ പട്ടണത്തിലേക്ക് കൊണ്ടുപോകാൻ ബാലനെ ഏല്പിച്ച് അവനെ പറഞ്ഞയച്ചു. ബാലൻ പോയ ഉടനെ ദാവീദ് കല്‌ക്കൂനയുടെ പിമ്പിൽനിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; ദാവീദു സമനില വീണ്ടെടുക്കുംവരെ അവർ പരസ്പരം ചുംബിച്ചു കരഞ്ഞു. പിന്നീട് യോനാഥാൻ പറഞ്ഞു: “സമാധാനത്തോടെ പോകുക; സർവേശ്വരൻ എനിക്കും നിനക്കും നമ്മുടെ സന്തതികൾക്കും മധ്യേ എന്നേക്കും സാക്ഷി ആയിരിക്കും എന്നു നാം ഇരുവരും സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തിട്ടുണ്ടല്ലോ.” ദാവീദു യാത്ര പറഞ്ഞു പിരിഞ്ഞു; യോനാഥാൻ പട്ടണത്തിലേക്കും പോയി.
1 SAMUELA 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 20:35-42
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ