1 SAMUELA 13:1-5

1 SAMUELA 13:1-5 MALCLBSI

രാജാവായപ്പോൾ ശൗലിനു മുപ്പതു വയസ്സായിരുന്നു; നാല്പത്തിരണ്ടു വർഷം അദ്ദേഹം ഇസ്രായേലിൽ ഭരണം നടത്തി. ശൗൽ ഇസ്രായേല്യരിൽനിന്നു മൂവായിരം പേരെ തിരഞ്ഞെടുത്തു; അവരിൽ രണ്ടായിരം പേർ തന്നോടൊപ്പം മിക്മാസിലും ബേഥേൽ മലനാട്ടിലും ആയിരം പേർ യോനാഥാന്റെ കൂടെ ബെന്യാമീൻഗോത്രക്കാരുടെ വകയായ ഗിബെയായിലും ആയിരുന്നു. ശേഷിച്ചവരെ അവരുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു. യോനാഥാൻ ഗിബെയായിലെ ഫെലിസ്ത്യരുടെ കാവൽസൈന്യത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതറിഞ്ഞു; എബ്രായർ ഈ വിവരം അറിയട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെങ്ങും കാഹളം മുഴക്കി. ശൗൽ ഫെലിസ്ത്യരുടെ കാവൽഭടന്മാരെ പരാജയപ്പെടുത്തിയെന്നും ഫെലിസ്ത്യർ തങ്ങളെ വെറുക്കുന്നു എന്നും ഇസ്രായേൽജനം അറിഞ്ഞു. അതുകൊണ്ട് ജനം ഗില്ഗാലിൽ ശൗലിന്റെ അടുക്കൽ വന്നുകൂടി. ഫെലിസ്ത്യർ ഇസ്രായേല്യരോടു യുദ്ധത്തിന് ഒരുമിച്ചുകൂടി; അവർക്കു മുപ്പതിനായിരം രഥവും ആറായിരം കുതിരപ്പടയാളികളും കടൽക്കരയിലെ മണൽത്തരിപോലെ എണ്ണമറ്റ കാലാൾപ്പടയും ഉണ്ടായിരുന്നു; അവർ ബേത്ത്-ആവെനു കിഴക്കുള്ള മിക്മാസിൽ പാളയമടിച്ചു.

1 SAMUELA 13 വായിക്കുക