1 LALTE 17:1-5

1 LALTE 17:1-5 MALCLBSI

ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകൻ ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാൻ ആരാധിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പറയുന്നു; ഞാൻ പറഞ്ഞല്ലാതെ ഈ വർഷത്തിൽ മഞ്ഞോ മഴയോ പെയ്യുകയില്ല.” സർവേശ്വരൻ ഏലിയായോടു കല്പിച്ചു: “നീ ഇവിടെനിന്നു കിഴക്കോട്ടു പോയി യോർദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിക്ക് സമീപം ഒളിച്ചിരിക്കുക. അരുവിയിൽനിന്നു നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ കാക്കകളോടു കല്പിച്ചിട്ടുണ്ട്.” സർവേശ്വരൻ കല്പിച്ചതുപോലെ ഏലിയാ പോയി യോർദ്ദാനു കിഴക്കു കെരീത്ത് അരുവിക്കു സമീപം പാർത്തു.

1 LALTE 17 വായിക്കുക