1 KORINTH 4:14-21

1 KORINTH 4:14-21 MALCLBSI

നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടെന്നവണ്ണം ബുദ്ധി ഉപദേശിക്കുന്നതിനാണ് ഇതെഴുതുന്നത്. ക്രിസ്തീയ ജീവിതത്തിൽ നിങ്ങൾക്ക് പതിനായിരം മാർഗദർശികളുണ്ടായിരിക്കാം. എങ്കിലും ഒരേ ഒരു പിതാവേ ഉള്ളൂ. ഞാൻ നിങ്ങളെ സുവിശേഷം അറിയിച്ചതുകൊണ്ട്, ക്രിസ്തീയ ജീവിതത്തിൽ ഞാൻ നിങ്ങളുടെ പിതാവായിത്തീർന്നു. അതുകൊണ്ട്, എന്റെ മാതൃക നിങ്ങൾ പിന്തുടരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ക്രിസ്തീയ ജീവിതത്തിൽ വിശ്വസ്തനും എന്റെ പ്രിയ പുത്രനുമായ തിമൊഥെയോസിനെ ഇതിനുവേണ്ടി നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ടിട്ടുള്ള ജീവിതത്തിൽ ഞാൻ പിന്തുടരുന്ന മാർഗങ്ങൾ അയാൾ നിങ്ങളെ അനുസ്മരിപ്പിക്കും. എല്ലാ സഭകളോടും ഞാൻ പ്രബോധിപ്പിക്കുന്നതും ഇതാണ്. ഞാൻ നിങ്ങളുടെ അടുക്കലേക്കു വരികയില്ലെന്നു വിചാരിച്ച് നിങ്ങളിൽ ചിലർ അഹങ്കരിക്കുന്നുണ്ട്. എന്നാൽ കർത്താവ് അനുവദിക്കുന്നെങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വരും. അപ്പോൾ ആ അഹങ്കാരികളുടെ വാക്കുകളല്ല, അവരുടെ ശക്തിതന്നെ ഞാൻ നേരിട്ടു കണ്ടുകൊള്ളാം. എന്തുകൊണ്ടെന്നാൽ ദൈവരാജ്യം കേവലം വാക്കുകളാലല്ല, ശക്തിയാലത്രേ പ്രവർത്തിക്കുന്നത്. ഞാൻ എങ്ങനെയാണ് നിങ്ങളുടെ അടുക്കൽ വരേണ്ടത്? കൈയിൽ ഒരു വടിയുമായോ; അതോ സ്നേഹസൗമ്യമായ ഹൃദയവുമായോ? നിങ്ങൾതന്നെ നിശ്ചയിക്കുക.

1 KORINTH 4 വായിക്കുക