“അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്റെ പിതാവായിരിക്കും. അവൻ എന്റെ ആലയവും അങ്കണങ്ങളും പണിയും. എന്റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതിൽ അവൻ ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാൽ അവന്റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’ ആകയാൽ സർവേശ്വരന്റെ സഭയായ ഇസ്രായേലിന്റെ സമസ്തജനങ്ങളുടെയും മുമ്പിൽവച്ച് ദൈവം കേൾക്കെ ഞാൻ കല്പിക്കുന്നു: “ഐശ്വര്യപൂർണമായ ഈ ദേശം കൈവശമാക്കാനും നിങ്ങൾക്കുശേഷം നിങ്ങളുടെ മക്കൾ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിക്കണം.” “എന്റെ മകനേ ശലോമോനേ, നീ നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സർവഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സർവേശ്വരനെ അന്വേഷിച്ചാൽ കണ്ടെത്തും; ഉപേക്ഷിച്ചാൽ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും. ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാൻ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിർവഹിക്കുക.” പിന്നീട് ദാവീദ് ദേവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, സർവേശ്വരന്റെ പെട്ടകത്തിനു വേണ്ടിയുള്ള അറ എന്നിവയുടെ രൂപരേഖ ശലോമോനു നല്‌കി. സർവേശ്വരന്റെ ആലയം, അങ്കണം, ചുറ്റുമുള്ള അറകൾ, ദേവാലയത്തിലെ ഭണ്ഡാരങ്ങൾ
1 CHRONICLE 28 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 28:6-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ