1 CHRONICLE 25

25
ദേവാലയത്തിലെ ഗായകസംഘം
1ദാവീദും പ്രമുഖരായ ദേവാലയ ശുശ്രൂഷകരും ചേർന്ന് ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരുടെ പുത്രന്മാരിൽ ചിലരെ കിന്നരം, വീണ, ഇലത്താളം എന്നീ വാദ്യങ്ങളോടെ പ്രവചനം നടത്തേണ്ടതിനു നിയമിച്ചു. ഇങ്ങനെ നിയോഗിക്കപ്പെട്ടവരും അവരുടെ ചുമതലകളും: 2രാജനിർദ്ദേശമനുസരിച്ച് ആസാഫിന്റെ കീഴിൽ അയാളുടെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാ, അശരേലാ എന്നിവർ പ്രവചനം നടത്തി. 3കിന്നരം മീട്ടി സർവേശ്വരനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടു പ്രവചിച്ചിരുന്ന യെദൂഥൂന്റെ കീഴിൽ അയാളുടെ പുത്രന്മാരായ ഗെദല്യാ, സെരി, യെശയ്യാ, ശിമയി, ഹശബ്യാ, മത്ഥിഥ്യാ എന്നീ ആറു പേർ പ്രവർത്തിച്ചു. 4ദർശകനായി രാജാവിനെ സേവിച്ച ഹേമാന്റെ കീഴിൽ അയാളുടെ പുത്രന്മാരായ ബുക്കിയാ, മത്ഥന്യാ, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാ, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ആയിരുന്നു. 5ഹേമാനെ ഉന്നതനാക്കുന്നതിനു തന്റെ വാഗ്ദാനമനുസരിച്ചു ദൈവം പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും അയാൾക്കു നല്‌കിയിരുന്നു. 6ഇവർ എല്ലാവരും ദേവാലയത്തിൽ തങ്ങളുടെ പിതാവിന്റെ കീഴിൽ ഇലത്താളവും വീണയും കിന്നരവും പ്രയോഗിച്ച് ഗാനശുശ്രൂഷ നടത്തിവന്നു. ആസാഫും യെദൂഥൂനും, ഹേമാനും രാജാവിൽനിന്നു നേരിട്ടു കല്പന സ്വീകരിച്ചിരുന്നു. 7സർവേശ്വരനു ഗാനമാലപിക്കാൻ പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഇവരുടെ സംഖ്യ ഇരുനൂറ്റി എൺപത്തെട്ട്. 8ഓരോരുത്തരുടെയും ജോലിക്രമം നിശ്ചയിക്കുന്നതിനായി ഇവരുടെ വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യബന്ധമോ നോക്കാതെ നറുക്കിട്ടു.
9ഒന്നാമത്തെ നറുക്ക് ആസാഫ്കുടുംബത്തിലെ യോസേഫിനു വീണു. രണ്ടാമത്തേത് ഗദല്യാക്കു വീണു. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 10മൂന്നാമത്തേത് സക്കൂറിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 11നാലാമത്തേത് ഇസ്രിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 12അഞ്ചാമത്തേത് നെഥന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 13ആറാമത്തേത് ബുക്കിയായ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 14ഏഴാമത്തേത് യെശരേലാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 15എട്ടാമത്തേത് യെശയ്യായ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേർ. 16ഒമ്പതാമത്തേതു മത്ഥന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേർ. 17പത്താമത്തേതു ശിമെയിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേർ. 18പതിനൊന്നാമത്തേത് അസരേലിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 19പന്ത്രണ്ടാമത്തേതു ഹശബ്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരുംകൂടി പന്ത്രണ്ടു പേർ. 20പതിമൂന്നാമത്തേതു ശൂബായേലിന്. അയാളും സഹോദന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 21പതിന്നാലാമത്തേതു മത്ഥിഥ്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 22പതിനഞ്ചാമത്തേതു യെരീമോത്തിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 23പതിനാറാമത്തേതു ഹനന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേർ. 24പതിനേഴാമത്തേതു യൊശ്ബെക്കാശയ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 25പതിനെട്ടാമത്തേതു ഹനാനിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 26പത്തൊൻപതാമത്തേതു മല്ലോഥിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 27ഇരുപതാമത്തേത് എലിയാഥെയ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേർ. 28ഇരുപത്തൊന്നാമത്തേതു ഹോഥീരിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 29ഇരുപത്തിരണ്ടാമത്തേതു ഗിദ്ദൽതിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 30ഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ. 31ഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേർ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 CHRONICLE 25: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക