ദാവീദ് ഇസ്രായേൽരാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ അദ്ദേഹത്തെ ആക്രമിക്കാൻ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് ദാവീദും യുദ്ധത്തിനൊരുങ്ങി. ഫെലിസ്ത്യർ രെഫായീംതാഴ്‌വര ആക്രമിച്ചു. അപ്പോൾ ദാവീദ് സർവേശ്വരനോട് “ഫെലിസ്ത്യരെ ഞാൻ എതിരിടണമോ? അവരെ എന്റെ കൈയിൽ ഏല്പിക്കുമോ?” എന്നു ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “പുറപ്പെടുക, ഫെലിസ്ത്യരെ നിന്റെ കൈയിൽ ഞാൻ ഏല്പിച്ചിരിക്കുന്നു.” ദാവീദ് ബാൽ-പെരാസീമിലേക്കു പുറപ്പെട്ടു; അവിടെവച്ച് അവരെ തോല്പിച്ചു. “പെരുവെള്ളപ്പാച്ചിൽ കൊണ്ടെന്നപോലെ സർവേശ്വരൻ എന്റെ മുമ്പിൽ ശത്രുക്കളെ ചിതറിച്ചു” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ആ സ്ഥലത്തിനു ബാൽപെരാസീം എന്നു പേരുണ്ടായി. ഫെലിസ്ത്യർ തങ്ങളുടെ ദേവവിഗ്രഹങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദിന്റെ കല്പനയനുസരിച്ച് അവ അഗ്നിക്കിരയാക്കി. ഫെലിസ്ത്യർ വീണ്ടും താഴ്‌വര ആക്രമിച്ചു. അപ്പോഴും ദാവീദ് സർവേശ്വരന്റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ അവരെ പിന്തുടരാതെ മറുവഴി ചെന്നു ബാൾസാമരങ്ങളുടെ സമീപത്തുവച്ച് അവരെ ആക്രമിക്കുക. പടനീക്കത്തിന്റെ ശബ്ദം ബാൾസാമരത്തലപ്പുകളുടെ മുകളിലൂടെ കേൾക്കുമ്പോൾ അവർക്കെതിരെ പടയ്‍ക്ക് പുറപ്പെടുക. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാൻ ഞാൻ നിങ്ങൾക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.” ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവർത്തിച്ചു. ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യരെ കൊന്നൊടുക്കി. ദാവീദിന്റെ കീർത്തി സകല ദേശങ്ങളിലും പരന്നു. സകല ജനതകളും അദ്ദേഹത്തെ ഭയപ്പെടാൻ സർവേശ്വരൻ ഇടയാക്കി.
1 CHRONICLE 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 14:8-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ