1 CHRONICLE 12:8-18

1 CHRONICLE 12:8-18 MALCLBSI

മരുഭൂമിയിലെ ദുർഗത്തിൽ ദാവീദ് ഒളിച്ചു പാർക്കുമ്പോൾ ഗാദ്ഗോത്രത്തിൽപ്പെട്ടവരും പരിചയസമ്പന്നരുമായ യോദ്ധാക്കൾ ദാവീദിന്റെ പക്ഷം ചേർന്നു. അവർ പരിചയും കുന്തവും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നതിൽ സമർഥരായിരുന്നു. അവർ സിംഹത്തെപ്പോലെ മുഖമുള്ളവരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു. അവരുടെ സ്ഥാനക്രമമനുസരിച്ചു തലവനായ ഏസെർ, തുടർന്ന് ഓബദ്യാ, എലീയാബ്, മിശ്മന്നാ, യിരെമ്യാ, അത്തായ്, എലിയേൽ, യോഹാനാൻ, എൽസബാദ്, യിരെമ്യാ, മക്ബന്നായി. ഗാദ്ഗോത്രത്തിൽപ്പെട്ട ഈ സേനാപതികളിൽ ചെറിയവർ ശതാധിപന്മാരും വലിയവർ സഹസ്രാധിപന്മാരും ആയിരുന്നു. യോർദ്ദാൻനദി കരകവിഞ്ഞൊഴുകുന്ന ആദ്യ മാസത്തിൽ നദി കടന്നു മറുകരയിലെത്തി താഴ്‌വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയത് ഇവരാണ്. ബെന്യാമീൻ, യെഹൂദാ ഗോത്രക്കാരായ ചിലർ ദാവീദ് വസിച്ചിരുന്ന ഗുഹയിൽ ചെന്നു. അവരെ സ്വീകരിച്ചുകൊണ്ട് ദാവീദ് പറഞ്ഞു: “സുഹൃത്തുക്കളെന്ന നിലയിൽ എന്നെ സഹായിക്കാനാണ് നിങ്ങൾ വരുന്നതെങ്കിൽ വരിക; നിങ്ങൾക്കു സ്വാഗതം. മറിച്ച്, നിർദ്ദോഷിയായ എന്നെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കാനാണ് വരുന്നതെങ്കിൽ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും.” ‘മുപ്പതു’ പേരുടെ തലവനായിത്തീർന്ന അമാസായി ദൈവാത്മപ്രേരിതനായി പറഞ്ഞു: “ദാവീദേ, ഞങ്ങൾ അങ്ങയുടെ പക്ഷത്താണ്! യിശ്ശായിപുത്രാ, ഞങ്ങൾ അങ്ങയുടെ കൂടെയുണ്ട്! സമാധാനം, അങ്ങേക്കു സമാധാനം അങ്ങയുടെ സഹായികൾക്കും സമാധാനം, ദൈവമാണല്ലോ അങ്ങയുടെ സഹായി.” ദാവീദ് അവരെ സ്വീകരിച്ചു സൈന്യത്തിന്റെ നായകന്മാരാക്കി.

1 CHRONICLE 12 വായിക്കുക