1
1 ദിനവൃത്താന്തം 16:11
സമകാലിക മലയാളവിവർത്തനം
യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.
താരതമ്യം
1 ദിനവൃത്താന്തം 16:11 പര്യവേക്ഷണം ചെയ്യുക
2
1 ദിനവൃത്താന്തം 16:34
യഹോവയ്ക്കു സ്തോത്രംചെയ്വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
1 ദിനവൃത്താന്തം 16:34 പര്യവേക്ഷണം ചെയ്യുക
3
1 ദിനവൃത്താന്തം 16:8
യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
1 ദിനവൃത്താന്തം 16:8 പര്യവേക്ഷണം ചെയ്യുക
4
1 ദിനവൃത്താന്തം 16:10
അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
1 ദിനവൃത്താന്തം 16:10 പര്യവേക്ഷണം ചെയ്യുക
5
1 ദിനവൃത്താന്തം 16:12-13
യഹോവയുടെ ദാസനായ ഇസ്രായേലിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
1 ദിനവൃത്താന്തം 16:12-13 പര്യവേക്ഷണം ചെയ്യുക
6
1 ദിനവൃത്താന്തം 16:9
അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
1 ദിനവൃത്താന്തം 16:9 പര്യവേക്ഷണം ചെയ്യുക
7
1 ദിനവൃത്താന്തം 16:25
കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
1 ദിനവൃത്താന്തം 16:25 പര്യവേക്ഷണം ചെയ്യുക
8
1 ദിനവൃത്താന്തം 16:29
യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക. യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
1 ദിനവൃത്താന്തം 16:29 പര്യവേക്ഷണം ചെയ്യുക
9
1 ദിനവൃത്താന്തം 16:27
പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും ആനന്ദവും അവിടത്തെ വാസസ്ഥലത്തുണ്ട്.
1 ദിനവൃത്താന്തം 16:27 പര്യവേക്ഷണം ചെയ്യുക
10
1 ദിനവൃത്താന്തം 16:23
സർവഭൂമിയുമേ, യഹോവയ്ക്കു പാടുക! അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
1 ദിനവൃത്താന്തം 16:23 പര്യവേക്ഷണം ചെയ്യുക
11
1 ദിനവൃത്താന്തം 16:24
രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
1 ദിനവൃത്താന്തം 16:24 പര്യവേക്ഷണം ചെയ്യുക
12
1 ദിനവൃത്താന്തം 16:22
“എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
1 ദിനവൃത്താന്തം 16:22 പര്യവേക്ഷണം ചെയ്യുക
13
1 ദിനവൃത്താന്തം 16:26
ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
1 ദിനവൃത്താന്തം 16:26 പര്യവേക്ഷണം ചെയ്യുക
14
1 ദിനവൃത്താന്തം 16:15
അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
1 ദിനവൃത്താന്തം 16:15 പര്യവേക്ഷണം ചെയ്യുക
15
1 ദിനവൃത്താന്തം 16:31
ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; “യഹോവ വാഴുന്നു,” എന്ന് അവ രാഷ്ട്രങ്ങളുടെ മധ്യേ ഉദ്ഘോഷിക്കട്ടെ.
1 ദിനവൃത്താന്തം 16:31 പര്യവേക്ഷണം ചെയ്യുക
16
1 ദിനവൃത്താന്തം 16:36
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; എന്നും എന്നെന്നേക്കും. അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 16:36 പര്യവേക്ഷണം ചെയ്യുക
17
1 ദിനവൃത്താന്തം 16:28
രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
1 ദിനവൃത്താന്തം 16:28 പര്യവേക്ഷണം ചെയ്യുക
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ