1
സങ്കീർത്തനങ്ങൾ 103:2
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
താരതമ്യം
സങ്കീർത്തനങ്ങൾ 103:2 പര്യവേക്ഷണം ചെയ്യുക
2
സങ്കീർത്തനങ്ങൾ 103:3-5
അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
സങ്കീർത്തനങ്ങൾ 103:3-5 പര്യവേക്ഷണം ചെയ്യുക
3
സങ്കീർത്തനങ്ങൾ 103:1
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 103:1 പര്യവേക്ഷണം ചെയ്യുക
4
സങ്കീർത്തനങ്ങൾ 103:13
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
സങ്കീർത്തനങ്ങൾ 103:13 പര്യവേക്ഷണം ചെയ്യുക
5
സങ്കീർത്തനങ്ങൾ 103:12
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 103:12 പര്യവേക്ഷണം ചെയ്യുക
6
സങ്കീർത്തനങ്ങൾ 103:8
യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
സങ്കീർത്തനങ്ങൾ 103:8 പര്യവേക്ഷണം ചെയ്യുക
7
സങ്കീർത്തനങ്ങൾ 103:10-11
അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 103:10-11 പര്യവേക്ഷണം ചെയ്യുക
8
സങ്കീർത്തനങ്ങൾ 103:19
യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
സങ്കീർത്തനങ്ങൾ 103:19 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ