1
സങ്കീ. 139:14
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങേയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
താരതമ്യം
സങ്കീ. 139:14 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 139:23-24
ദൈവമേ, എന്നെ പരിശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയേണമേ. വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
സങ്കീ. 139:23-24 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 139:13
അങ്ങല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു.
സങ്കീ. 139:13 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 139:16
ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങേയുടെ കണ്ണ് എന്നെ കണ്ടു; എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം അങ്ങേയുടെ പുസ്തകത്തിൽ എഴുതിയിരുന്നു
സങ്കീ. 139:16 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 139:1
യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്തു അറിഞ്ഞിരിക്കുന്നു
സങ്കീ. 139:1 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 139:7
അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും?
സങ്കീ. 139:7 പര്യവേക്ഷണം ചെയ്യുക
7
സങ്കീ. 139:2
ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. എന്റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു.
സങ്കീ. 139:2 പര്യവേക്ഷണം ചെയ്യുക
8
സങ്കീ. 139:4
യഹോവേ, അങ്ങ് മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല.
സങ്കീ. 139:4 പര്യവേക്ഷണം ചെയ്യുക
9
സങ്കീ. 139:3
എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു.
സങ്കീ. 139:3 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ