1
സദൃശവാക്യങ്ങൾ 26:4-5
സത്യവേദപുസ്തകം OV Bible (BSI)
നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. മൂഢനു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തത്തിന് ഒത്തവണ്ണം അവനോട് ഉത്തരം പറക.
താരതമ്യം
സദൃശവാക്യങ്ങൾ 26:4-5 പര്യവേക്ഷണം ചെയ്യുക
2
സദൃശവാക്യങ്ങൾ 26:11
നായ് ഛർദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
സദൃശവാക്യങ്ങൾ 26:11 പര്യവേക്ഷണം ചെയ്യുക
3
സദൃശവാക്യങ്ങൾ 26:20
വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
സദൃശവാക്യങ്ങൾ 26:20 പര്യവേക്ഷണം ചെയ്യുക
4
സദൃശവാക്യങ്ങൾ 26:27
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
സദൃശവാക്യങ്ങൾ 26:27 പര്യവേക്ഷണം ചെയ്യുക
5
സദൃശവാക്യങ്ങൾ 26:12
തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
സദൃശവാക്യങ്ങൾ 26:12 പര്യവേക്ഷണം ചെയ്യുക
6
സദൃശവാക്യങ്ങൾ 26:17
തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
സദൃശവാക്യങ്ങൾ 26:17 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ