1
പുറപ്പാട് 23:25-26
സത്യവേദപുസ്തകം OV Bible (BSI)
നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും. ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്ത് ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും.
താരതമ്യം
പുറപ്പാട് 23:25-26 പര്യവേക്ഷണം ചെയ്യുക
2
പുറപ്പാട് 23:20
ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു.
പുറപ്പാട് 23:20 പര്യവേക്ഷണം ചെയ്യുക
3
പുറപ്പാട് 23:22
എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
പുറപ്പാട് 23:22 പര്യവേക്ഷണം ചെയ്യുക
4
പുറപ്പാട് 23:2-3
ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുത്.
പുറപ്പാട് 23:2-3 പര്യവേക്ഷണം ചെയ്യുക
5
പുറപ്പാട് 23:1
വ്യാജവർത്തമാനം പരത്തരുത്; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുത്.
പുറപ്പാട് 23:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ