ആറു കാര്യങ്ങൾ സർവേശ്വരൻ വെറുക്കുന്നു.
ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു.
ഗർവുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും
നിർദോഷിയെ വധിക്കുന്ന കരവും
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും
വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും
സഹോദരന്മാരെ തമ്മിൽ ഭിന്നിപ്പിക്കുന്നവനെയുംതന്നെ.