ധർമശാസ്ത്രം വായിച്ചുകേട്ടപ്പോൾ ജനം കരഞ്ഞു. അപ്പോൾ ദേശാധിപതി നെഹെമ്യായും പുരോഹിതനും വേദപണ്ഡിതനുമായ എസ്രായും ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യരും സമസ്തജനങ്ങളോടുമായി പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന് ഈ ദിനം വിശുദ്ധമാകുന്നു; ഇന്ന് നിങ്ങൾ കരയുകയോ വിലപിക്കുകയോ അരുത്!”